EncyclopediaMysteryScienceSpace

സൗരയൂഥത്തിന്റെ അതിരില്‍ ഉള്ള വിചിത്ര വസ്തുക്കള്‍  ഇവയാണ്

ഹിരാകാശത്തില്‍ നമ്മള്‍ ഏറ്റവും കൂടുതല്‍ നിരീക്ഷണം നടത്തിയുട്ടുള്ള മേഖല ഏതാണെന്ന് ചോദിച്ചാല്‍ അത് നമ്മുടെ സോളാര്‍സിസ്റ്റം അഥവാ സൗരയുഥത്തിനെ തന്നെയാണ്.പല നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് തൊട്ടേ തന്നെ മനുഷ്യരാശി സൗരയുഥത്തിലുള്ള മറ്റ്‌ ഗ്രഹങ്ങളെയും,ഉപഗ്രഹങ്ങളെയും,സൂര്യനെയും ഒക്കെ നിരീക്ഷിക്കാന്‍ തുടങ്ങിയിരുന്നു.ഒത്തിരി ഏറെ ബഹിരാകാശപേടകങ്ങളെ നമ്മള്‍സൗരയുഥത്തിലെ പല മേഖലകളിലും അയച്ചിട്ടുണ്ട്.അവയിലൂടെയാണ് നമ്മള്‍സൗരയുഥത്തെ മനസിലാകിയതും.പക്ഷെ നമ്മുടെ സാങ്കേതികവിദ്യയുടെ പരിമിതികള്‍കാരണം നെപ്ട്യൂണ്‍ഗ്രഹത്തിന് അപ്പുറത്ത് എന്താണ് ഉള്ളതെന്ന് മനസ്സിലാക്കാന്‍നമുക്ക് സാധിച്ചിരുന്നില്ല.എന്നാല്‍നമ്മുടെ സാങ്കേതികവിദ്യ പുരോഗമിച്ചപ്പോള്‍കൂടുതല്‍വിദൂരയിലുള്ള വസ്തുക്കളെ നമ്മള്‍കാണാന്‍തുടങ്ങി.അങ്ങനെയാണ് നമ്മള്‍നെപ്ട്യൂണിനുമപ്പുറത്തുള്ള കൈപ്പര്‍ബെല്‍റ്റ്‌(kuiper belt) മേഖലയെ കണ്ടുപിടിച്ചത്.അന്ധകാരം നിറഞ്ഞ ഈ മേഖലയില്‍ധാരാളം അസ്വഭാവികവും അത്ഭുതകരവുമായ ബഹിരാകാശ വസ്തുക്കളും നിലനില്‍ക്കുന്നതായിട്ട് കണ്ടുപിടിച്ചിട്ടുണ്ട്.അതില്‍ചില വസ്തുക്കള്‍തികച്ചും വിചിത്രവുമാണ്.അന്യഗ്രഹജീവികളുടെ പേടകങ്ങള്‍അവിടെ ഉണ്ടെന്ന് വരെയുള്ള സിദ്ധാന്തങ്ങള്‍ഇന്നു ശാസ്ത്രലോകത്തില്‍പ്രചരിക്കുന്നുണ്ട്.ശരിക്കും എന്താണ് ശാസ്ത്രക്ന്ജര്‍ കൈപ്പ്‌ബെല്‍റ്റില്‍ നിന്നും അവിടെ ഒഴുകി നടക്കുന്ന നിഗൂഢമായ വസ്തുക്കള്‍എന്തൊക്കെയാണ് എന്നും നമുക്ക് നോക്കാം

   1992 ല്‍ആണ് രണ്ട് അമേരിക്കന്‍ജ്യോതിശാസ്ത്രജ്ഞ്ര്‍ചേര്‍ന്ന് നെപ്ട്യൂണിനുമപ്പുറത്തു ഛിന്നഗ്രഹ വലയം(Asteroid belt)പോലെ ധാരാളം ബഹിരാകാശ വസ്തുക്കള്‍നിറഞ്ഞ ഒരു മേഘല ഉണ്ടെന്ന് കണ്ടുപിടിച്ചത് .അതാണ്‌കൈപ്പര്‍ബെല്‍റ്റ്‌മേഖല.സൂര്യനില്‍നിന്നും ഏകദേശം 450 കോടി കിലോമീറ്റര്‍മുതല്‍1500 കിലോമീറ്റര്‍വരെയുള്ള മേഖലയെയാണ് കൈപ്പര്‍ബെല്‍റ്റ് ആയിട്ട് പരിഗണിക്കുന്നത്.ഈ മേഖലയില്‍ദശലക്ഷ കണക്കിന് ചെറുതും വലുതുമായ ബഹിരാകാശ വസ്തുക്കള്‍ഉണ്ട്. വസ്തുക്കള്‍എന്ന് പറയുമ്പോള്‍ഉള്‍ക്കകള്‍,വാല്‍നക്ഷത്രങ്ങള്‍,കുള്ളന്‍ഗ്രഹങ്ങള്‍അങ്ങനെയുള്ള ബഹിരാകാശ വസ്തുക്കള്‍.ഏതാനും ചില മീറ്റര്‍മുതല്‍ആയിരക്കണക്കിനു കിലോമീറ്റര്‍വരെ വ്യാസമുള്ള വസ്തുക്കളെ കൈപ്പര്‍ബെല്‍റ്റില്‍കാണാന്‍കഴിയും.നെപ്ട്യൂണിനുമപ്പുറത്തുയായത്‌കൊണ്ട് തന്നെ  ട്രാൻസ് നെപ്ട്യൂണിയൻ വസ്തുക്കൾ(TRANS NEPTUNUIAN OBJECTS)അഥവാTNO എന്നാണ് ഈ വസ്ത്ക്കളെ വിളിക്കുന്നത്.ശരിക്കും ഈ TNOകള്‍എന്താണ്?

    ഏകദേശം 450 കോടി വര്‍ഷങ്ങള്‍ക്ക് മുന്‍പ് നമ്മുടെ സൗരയുഥത്തിന്‍റെ ആരംഭകാലത്തില്‍ സൂര്യനും, ഗ്രഹങ്ങളും, ഉപഗ്രഹങ്ങളും ഒക്കെ രൂപം കൊണ്ട ശേഷം അതില്‍അവശേഷിച്ച പൊടിപടലങ്ങളില്‍നിന്നും രൂപം എടുത്ത വസ്തുക്കളാണ് TNO കള്‍.ഭൂമി സൂര്യനില്‍നിന്നും ആയിരിക്കുന്നതിന്റെ 25 മടങ്ങ്‌ദൂരത്തില്‍ആണ് കൈപ്പര്‍ബെല്‍റ്റ്‌.ഇത്രയും ദൂരത്തില്‍സൂര്യപ്രകാശം വലിയ തോതില്‍എത്തുകയില്ല.അതിനാല്‍തന്നെ TNO കളെ കണ്ടുപിടിക്കാന്‍വളരെ പ്രയാസമാണ്.എങ്കിലും വര്‍ഷങ്ങളായിട്ടുള്ള നിരീക്ഷണങ്ങളുടെ ഫലം കാരണം മൂവായിരത്തില്‍അധികം TNO കളെ നമ്മള്‍കണ്ടുപിടിച്ചിട്ടുണ്ട്.ഇവയിലൂടെ നമുക്ക് കൈപ്പര്‍ബെല്‍ററ്റിനെ മനസ്സിലാക്കാന്‍സാധിക്കും എന്നാണ് കരുതിയത്.എന്നാല്‍ഉത്തരങ്ങളെക്കാള്‍കൂടുതല്‍ചോദ്യങ്ങള്‍ആണ് ഇവ നമ്മുക്ക് നല്‍കിയത്. നിലവില്‍കൈപ്പര്‍ബെല്റ്റിനെക്കുറിച്ച് നമുക്ക് കുറച്ച് കാര്യങ്ങള്‍എങ്കിലും അറിയാമെങ്കില്‍അതിന്‍റെ ഒരു പ്രധാനകാരണം നാസ 2006 ല്‍അയച്ച new horizons പേടകം ആണ്.ഈ പേടകത്തിലൂടെ കൈപ്പര്‍ബെല്‍റ്റ്‌വസ്തുക്കളെക്കുറിച്ചുള്ള ഒരുപാട് കാര്യങ്ങള്‍മനസിലാക്കാന്‍പറ്റി.2014 ല്‍നാസയുടെ ബഹിരാകാശ ദൂരദർശിനി കൈപ്പര്‍ബെല്‍റ്റില്‍ഒരു വിചിത്രമായ വസ്തുവിനെ കണ്ടുപിടിച്ചു.അരോകോത്ത്(arrokoth)എന്നാണ് ഇതിനു നല്‍കിയിരിക്കുന്ന പേര്.സൂര്യനില്‍നിന്നും ശരാശരി 430 കോടി കിലോമീറ്ററുകള്‍ക്ക് അകലെയാണ് ഈ വസ്തു നിലനില്‍ക്കുന്നത്.ഏകദേശം 35 കിലോമീറ്റര്‍നീളമുള്ള ഈ വസ്തുവിന് മഞ്ഞുമനുഷ്യന്‍റെത് പോലെത്തെ ആകൃതിയാണ്.അതു തന്നെയാണ് ഇതിന്‍റെ ഏറ്റവും വലിയ പ്രത്യേകതയും.ഇതിന് എങ്ങനെയാണ് ഈ ആകൃതി വന്നതെന്ന് മുന്‍പ് നമുക്ക് കൃത്യമായിട്ട് മനസ്സിലാക്കാന്‍സാധിച്ചിരുന്നില്ല.നാസയുടെ new horizons പേടകം 2019ല്‍അരോകോത്തിനെ സന്ദര്‍ശിച്ചു.ഇതുവരയ്ക്കും മനുഷ്യനിര്‍മിതമായ ഒരു പേടകം സന്ദര്‍ശിച്ചിട്ടുള്ള ഏറ്റവും അകലെയുള്ള വസ്തുആണ് അരോകോത്ത്.അങ്ങനെയാണ് നമുക്ക് ഇതേക്കുറിച്ചു കൂടുതല്‍മനസിലാക്കാന്‍ സാധിച്ചത്.സൗരയുഥത്തിലെ ഏറ്റവും പഴക്കം ചെന്ന വസ്തുക്കളില്‍ഒന്നാണ് അരോകോത്ത്.എന്നുവച്ചാല്‍പല ശതകോടി വര്‍ഷങ്ങള്‍ആയിട്ട് ഈ വസ്തുവില്‍വലിയ രീതിയിലുള്ള മാറ്റങ്ങള്‍ഒന്നുംതന്നെ സംഭവിച്ചിട്ടില്ല.അതുകൊണ്ട് തന്നെയാണ് ശാസ്ത്രജ്ഞ്രര്‍ഈ വസ്തുവിനെ കൂടുതല്‍പഠിക്കാന്‍ശ്രമിക്കുന്നത്.എന്തെന്നാല്‍ഇത്തരം വസ്തുക്കളില്‍സൗരയുഥത്തിന്‍റെ ആരംഭകാലത്തിനെക്കുറിച്ചുള്ള പല വിവരങ്ങളും ഉണ്ടായിരിക്കും.എന്തായാലും അരോകോത്തിനു എങ്ങനെയാണ് ഈ വിചിത്രമായ രൂപം കിട്ടിയതെന്ന് new horizons പേടകത്തിലൂടെ മനസിലാക്കാന്‍സാധിച്ചു.ശരിക്കും ഇതൊരു ഒറ്റ വസ്തു ആയിരുന്നില്ല മറിച്ചു രണ്ട് വസ്തുക്കള്‍തമ്മില്‍കൂടി ചേര്‍ന്ന് അത് ഒന്നായിട്ട് മാറിയതാണ്.ഇതിന്‍റെ രണ്ട് വശങ്ങളിലും ഉള്ള നിറത്തിന്‍റെ വ്യത്യാസം കാണുമ്പോള്‍തന്നെ നമുക്ക്’ അത് മനസിലാകും.ഇവ രണ്ടും വളരെ വേഗതയില്‍വന്ന് കൂട്ടിയിടിക്കുന്നതിന് പകരം രണ്ടും തമ്മില്‍പരസ്‌പരം കറങ്ങുകയും കാലക്രമേണ പതിയെ പതിയെ ഒന്നായിട്ടു മാറിയതുമാണ്.

   1994ല്‍ഏകദേശം 600 കോടി കിലോമീറ്ററുകള്‍ക്ക് അകലെ സ്ഥിതി ചെയ്യുന്ന മറ്റ് ഒരു TNOയെ കണ്ടുപിടിച്ചിരുന്നു.15810 അരവൻ(15810 ARAWN)എന്നാണ് അതിനു നല്‍കിയിരിക്കുന്ന പേര്.130 കിലോമീറ്ററില്‍കൂടുതല്‍വ്യാസമുള്ള ARAWN തികച്ചും വ്യത്യസ്തമായ ഒരു നിഗൂഢവസ്തു തന്നെയാണ്.കൈപ്പര്‍ബെല്‍റ്റിലുള്ള ഭൂരിഭാഗം വസ്തുക്കളും ഐസും പാറയും കൊണ്ടാണ് നിര്മിതമായിരിക്കുന്നത്.പക്ഷെ ARAWNല്‍അടങ്ങിയിരിക്കുന്നത് ഐസും പാറയും അല്ല.മറിച്ച് മറ്റ് എന്തോ പദാര്‍ത്ഥമാണ് ഇതില്‍ അടങ്ങിയിരിക്കുന്നത്.എന്തെന്നാല്‍ഇത് വളരെ വേഗതയില്‍കറങ്ങികൊണ്ടിരിക്കുകയാണ്.വെറും5 മണിക്കൂറുകള്‍കൊണ്ട് ഒരു തവണ കറങ്ങും.ഇത്രയും വലിപ്പം ഉള്ളതുകൊണ്ട് തന്നെ അതില്‍ഐസും പാറയും ആയിരുന്നുയെങ്കില്‍കറങ്ങുന്നതിന്റെ ശക്തി കാരണം അറ്റത്തു നിന്ന് പാറകഷ്ണങ്ങള്‍പൊടിഞ്ഞു പോകുകയും ഇതിന്‍റെ വലിപ്പം കുറയേണ്ടതും ചെയ്യേണ്ടതാണ്.എന്നാല്‍ ഇതില്‍ അങ്ങനെയൊന്നും തന്നെ സംഭവിക്കുന്നില്ല.
അപ്പോള്‍ ശരിക്കും ഇതില്‍ എന്താണ്?അത് അറിയാനുള്ള ജിജ്ഞാസ കാരണം new horizons പേടകത്തിനെ നാസ ARAWNന്‍റെ ദിശയിലേക്ക് തിരിച്ചു.എന്നാല്‍നിര്‍ഭാഗ്യവശാല്‍ARAWNന്‍റെ അടുത്തു എത്താറായതും new horizons പേടകത്തിന്‍റെ കമ്യൂണിക്കേഷന്‍മുഴുവന്‍തകരാറിലായി.അത് സോഫ്റ്റ്‌വെയറിലുണ്ടായ ഒരു ചെറിയ പിഴവ് കാരണം സംഭവിച്ചതാണ്.ARAWNന്‍റെ അടുത്തു നിന്നും അകന്നതിനു ശേഷമാണ് new horizonsന്‍റെ പ്രവര്‍ത്തനം ശരിയായത്.അതിനാല്‍തന്നെ ARAWNനെക്കുറിച്ച് മനസിലാക്കാന്‍നാസക്കു ലഭിച്ച ഒരേയൊരു അവസരവും പാഴായി പോയി.ഇത് യാദ്രിചികമയിട്ടും സംഭവിച്ചതല്ല എന്നും ARAWN ശരിക്കും ഏതോ  അന്യഗ്രഹജീവികളുടെ പേടകമാണെന്നുമൊക്കെയാണ് ചില ഗവേഷകര്‍സംശയിക്കുന്നത്.അത് അന്യഗ്രഹജീവികളുടെ പേടകമാണെന്നു നമ്മള്‍ കണ്ടുപിടിക്കാതിരികാനായിരിക്കാം അന്യഗ്രഹജീവികള്‍new horizons സിഗ്നല്‍സ് തകരാറിലാക്കിയത്.ഇത് കേള്‍ക്കുമ്പോള്‍തീരെ പ്രായോഗികമല്ലാത്ത വെറും ഒരു സയന്‍സ് വിക്ഷന്‍മാത്രമായിട്ടായിരിക്കും പെട്ടന്ന് നമുക്ക് തോന്നുന്നത്.പക്ഷെ ശാസ്ത്രീയപരമായി ചിന്തിക്കുമ്പോള്‍അന്യഗ്രഹജീവികളുടെ സാധ്യതകളും ഒഴിവാക്കാന്‍ആവില്ല.എന്തന്നാല്‍മനുഷ്യര്‍അറിയാതെ ഒളിച്ചിരുന്നു മനുഷ്യനെ നിരീക്ഷിക്കാന്‍പറ്റിയ സ്ഥലമാണ് കൈപ്പര്‍ബെല്‍റ്റ്‌.ഭാവിയില്‍നമ്മള്‍ഇനിയും കൂടുതല്‍പേടകങ്ങളെ അയക്കുക തന്നെ ചെയ്യും.അന്ന് നമുക്ക് ഒരുപക്ഷേ സത്യാവസ്ഥകള്‍മനസിലാക്കാനും കഴിയും.എന്തായാലും ഇത് ഒരു സാധാരണ ബഹിരാകാശ വസ്തു ആയിരിക്കും എന്നാണ് കരുതുന്നത്.എന്തെന്നാല്‍മുന്‍പും നമ്മള്‍ഇതുപോലെ കരുതിയിട്ടുള്ള പല വസ്തുകളും വെറും സാധാരണ വസ്തുക്കള്‍മാത്രമാണെന്ന് പിന്നിട് തെളിഞ്ഞിട്ടുണ്ട്.

   ഏകദേശം 630കോടി കിലോമീറ്ററുകള്‍ക്ക് അകലെ മറ്റ്ഒരു വിചിത്രമായ ട്രാന്‍സ്നെപ്ട്യൂനിയന്‍ഒബ്ജെക്ടിനെ(transneptunian object)കണ്ടുപിടിച്ചിട്ടുണ്ട്.55637 എന്നാണ് അതിനു നല്‍കിയിരിക്കുന്ന’ പേര്.700 കിലോമീറ്റര്‍വ്യാസമുള്ള 55637 ഒരു വലിയ വസ്തു തന്നെയാണ്.ഇതിന്‍റെ സാന്ദ്രതയാണ് ഇതിനെ വിചിത്രമായ വസ്തു ആക്കുന്നത്.ജലത്തിന്‍റെ 80 ശതമാനം സാന്ദ്രത മാത്രമേ ഇതിനുള്ളൂ.എന്തുകൊണ്ട് ആണ് ഇതിന്‍റെ സാന്ദ്രത ഇത്രയും കുറവയിരികുന്നതെന്ന് ശാസ്ത്രജ്ഞ്ര്‍മാര്‍ക്ക് മനസിലാക്കാന്‍സാധിച്ചിട്ടില്ല.ഒരു പക്ഷേ ഇതിന്റെയുള്ളില്‍പൊള്ളയായ ഭാഗങ്ങള്‍ഉള്ളത് കൊണ്ടായിരിക്കും ഇത്രയും സാന്ദ്രത കുറവാരിക്കുന്നത് എന്നാണ് ചില ഗവേഷകര്‍പറയുന്നത്.പക്ഷെ അപ്പൊഴും ചെറിയ വസ്തുക്കളില്‍മാത്രമേ ഇങ്ങനെ ഉള്ളില്‍പൊള്ളയായ ഭാഗങ്ങള്‍ഉണ്ടായിരിക്കൂ.ഇത്രയും വലുപ്പവും മാസുമുള്ള വസ്തുക്കള്‍ക്ക് അതിനു അനുസരിച്ച് ഗ്രാവിറ്റിയുമുള്ളതിനാല്‍അവയുടെ ഉള്ളില്‍പൊള്ളകള്‍ഉണ്ടാകാറില്ല.എന്തായാലും ഈ വസ്തുവിന്റെ കുറഞ്ഞ സന്ദ്രതയ്ക്ക് പിന്നിലെ കാരണം മനസിലാക്കാന്‍കൂടുതല്‍പഠനങ്ങളും നീരീക്ഷണങ്ങളും ആവശ്യമാണ്.

   2003ല്‍കണ്ടുപിടിച്ച കൈപ്പര്‍ബെല്‍റ്റിലുള്ള മറ്റ് ഒരു വിചിതമായ വസ്തുവാണ് സെഡ്ന(sedna)ഏകദേശം 1000 കിലോമീറ്റര്‍വ്യാസമുള്ള സെഡ്ന കൈപ്പര്‍ബെല്‍റ്റിലെ ഏറ്റവും വലിയ വസ്തുക്കളില്‍ ഒന്നാണ്. ശാസ്ത്രലോകത്തില്‍ ഒത്തിരിയേറെ തര്‍ക്കങ്ങള്‍ക്കിടയായ വസ്തുവാണ് സെഡ്ന.സാധാരണ കൈപ്പര്‍ബെല്‍റ്റിലുള്ള വസ്തുക്കള്‍ മുഴുവന്‍ ഐസും,പാറയും കൊണ്ടാണ് നിര്‍മിതമായിരിക്കുന്നത്.അതിനാല്‍തന്നെ അവയ്ക്ക് വെള്ള നിറമോ അല്ലെങ്കില്‍ചാര നിറമോ ആയിരിക്കും.എന്നാല്‍ സെഡ്ന ചൊവ്വയെപോലെ ചുവപ്പാണ്.പക്ഷെ അതിനേക്കാള്‍വലിയ വിചിത്രമായിട്ട് തോന്നുന്നത് ഇതിന്‍റെ ഭ്രമണപതമാണ്.തീരെ ദീർഘവൃത്താകൃതിയിലാണ് ഇതിന്‍റെ ഭ്രമണപതം സൂര്യന്റെ ഏറ്റവും അടുത്തായിരിക്കുമ്പോള്‍തന്നെ സൂര്യനില്‍നിന്നും ഇത് ഏകദേശം 1100 കോടി കിലോമീറ്റര്‍ദൂരത്തിലാണ് അതായത് കൈപ്പര്‍ബെല്‍റ്റിനുള്ളില്‍എന്നാല്‍പിന്നെ അത് കൈപ്പര്‍ബെല്‍റ്റിനു പുറത്ത് സൂര്യനില്‍നിന്നും13000 കോടി കിലോമീറ്ററുകള്‍ക്ക് അകലേക്ക് പോകും.ഇത്രയും വലിയ ഭ്രമണപതമായതിനാല്‍തന്നെ ഇതിനു ഒരു തവണ സൂര്യനു ചുറ്റും വലംവയ്ക്കാന്‍പതിനായിരം വര്‍ഷങ്ങളില്‍കൂടുതല്‍സമയം വേണം.ഇത് തികച്ചും വിചിത്രമായ ഒരു പ്രതിഭാസം തന്നെയാണ്.ഇതിന്‍റെ കാരണം എന്താണെന്ന് നമുക്ക് ഇതുവരെ കൃത്യമായിട്ട് മനസിലാക്കാന്‍കഴിഞ്ഞിട്ടില്ല.എങ്കിലും സൗരയുഥത്തിന്‍റെ അതിരില്‍ഉണ്ടെന്ന് കരുതപ്പെടുന്ന പ്ലാനെറ്റ്x(planet x)ആയിരിക്കുമോ ഇതിന്‍റെ കാരണം എന്നാണ് ഭൂരിഭാഗം ശാസ്ത്രജ്ഞ്ര്‍മാരും സംശയിക്കുന്നത്.അതായത് ഭൂമിയെക്കാള്‍5 മടങ്ങു വരെ വലിപ്പം ഉണ്ടാകാന്‍സാധ്യതയുള്ള ഗ്രഹമാണ് പ്ലെനെറ്റ്x അഥവാ പ്ലാനെറ്റ്9.ഈഗ്രഹത്തിന്റെ ഗുരുത്വാകര്‍ഷണബലം കാരണമായിരിക്കും സെഡ്നയുടെ ഭ്രമണപതം ഇത്രയും വലിച്ചുനീട്ടപ്പെട്ടത്.ഗ്രഹം എന്ന് പറയുമ്പോയും ശക്തമായ ഗുരുത്വാകര്‍ഷണബലമുള്ള വസ്തു എന്ന് പറയുന്നതാണ് കൂടുതല്‍ശരി.എന്തെന്നാല്‍ഒരുപക്ഷെ അതൊരു കുഞ്ഞ് ബ്ലാക്ക്ഹോള്‍ആയിരിക്കാനും സാധ്യതയുണ്ട്.എന്തായലൂം അത്യാവശ്യം ഗുരുത്വാകര്‍ഷണബലമുള്ള ഒരു വസ്തു സൗരയുഥത്തിന്‍റെ അതിരില്‍ഉണ്ട് എന്നത് തീര്‍ച്ചയാണ്.കാരണം സെഡ്നക്ക് പുറമെ മറ്റ് പല വസ്തുക്കളും സെഡ്നക്ക് തുല്യമായ അതേ വിചിത്രമായ രീതിയിലാണ് സൂര്യനു ചുറ്റും വലംവയ്ക്കുന്നത്.പക്ഷെ നിര്‍ഭാഗ്യവശാല്‍പ്ലെനെറ്റ്9 നെ നമുക്ക് ഇതുവരെ കണ്ടുപിടിക്കാന്‍സാധിച്ചിട്ടില്ല.

നൂറു കണക്കിനും ആയിരക്കണക്കിനും പ്രകാശവര്‍ഷങ്ങള്‍ക്കും അകലെയുള്ള ഗ്രഹങ്ങളെ കണ്ടുപിടിച്ചിട്ടും നമ്മുടെ സൗരയുഥത്തിന്‍റെ അതിരില്‍തന്നെയുള്ള പ്ലാനെറ്റ്xനെ കണ്ടുപിടിക്കാന്‍പറ്റാത്തത് എന്തുകൊണ്ടാണ് എന്നുള്ള സംശയം ഒരുപക്ഷെ നിങ്ങള്‍ക്ക് തോന്നിയേക്കാം.അതിന്‍റെ കാരണം നൂറുകണക്കിനു പ്രകാശവര്‍ഷങ്ങള്‍ക്ക് അകലെയുള്ള ഗ്രഹങ്ങളെ നമ്മള്‍കണ്ടുപിടിക്കുന്നത് ശരിക്കും അത് അതിന്‍റെ നക്ഷത്രത്തിന്റെ ഒരുപാട് അടുത്തു സ്ഥിതി ചെയ്യുന്നത് കൊണ്ട് മാത്രമാണ്.അല്ലാതെ ഒരു നക്ഷത്രത്തിന്റെ ഒരുപാട് അകലെയുള്ള ഗ്രഹങ്ങളെ നമ്മള്‍ ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. എന്താണെന്നാല്‍ഒരുപാട് അകലെയുള്ള ഗ്രഹങ്ങളില്‍അതിന്‍റെ നക്ഷത്രത്തില്‍നിന്നുള്ള പ്രകാശം എത്തില്ല അതിനാല്‍തന്നെ അവ പൂര്‍ണമായ അന്ധകാരത്തില്‍ആയിരിക്കും.നമ്മുടെ കൈപ്പര്‍ബെല്‍റ്റ്‌തന്നെ ശരിക്കും അന്ധകാരം നിറഞ്ഞ മേഖലയാണ്.അപ്പോള്‍അതിനുമാപ്പുറത്തുള്ള മേഖല അതായത് പ്ലാനെറ്റ്x നിലനില്‍ക്കപ്പെടുന്നു എന്ന് കരുതപ്പെടുന്ന മേഖല എങ്ങനെയായിരിക്കുമെന്ന് പ്രത്യേകിച്ചു പറയേണ്ട കാര്യം ഇല്ല.എങ്കിലും പല ബഹിരാകാശ നിരീക്ഷകരും നിരന്തരമായിട്ട് പ്ലാനെറ്റ്x നെ തേടികൊണ്ടിരിക്കുകയാണ്.JWSTയെ പോലെയുള്ള കൂടുതല്‍ശക്തമായ ദൂരദര്‍ശിനികള്‍ നിര്‍മിക്കുമ്പോള്‍ ഒരുപക്ഷെ നമുക്ക് പ്ലാനെറ്റ്9 നെ കണ്ടുപിടിക്കാന്‍സാധിചേക്കാം.  

ഇതിനു പുറമെ കുറച്ച് കുള്ളന്‍ഗ്രഹങ്ങളെയും കൈപ്പര്‍ബെല്‍റ്റില്‍കണ്ടുപിടിച്ചിട്ടുണ്ട്.ഇതുവരെ കണ്ടുപിടിച്ചിട്ടിള്ളതില്‍വച്ച് അഞ്ച് ഗ്രഹങ്ങളില്‍നാലും കൈപ്പര്‍ബെല്‍റ്റില്‍ആണ് സ്ഥിതിചെയ്യുന്നത്.എന്തായാലും ഇനിയും നമ്മള്‍കണ്ടെത്തിയിട്ടിലാത്ത ധാരാളം കുള്ളന്‍ഗ്രഹങ്ങള്‍കൈപ്പര്‍ബെല്‍റ്റില്‍ഉണ്ടായിരിക്കും.ശാസ്ത്രക്ന്ജരുടെ നിഗനമം അനുസരിച്ച് കൈപ്പര്‍ബെല്‍റ്റില്‍ആയിരകണക്കിന് നിരവധി കുള്ളന്‍ഗ്രഹങ്ങള്‍ഉണ്ടായിരിക്കും.ഇതിനൊക്കെ പുറമെ വേറെയും ധാരാളം വസ്തുക്കളെ നമ്മള്‍കൈപ്പര്‍ബെല്‍റ്റില്‍കണ്ടെത്തിയിടട്ടുണ്ട്.അതില്‍ഭൂരിഭാഗ വസുതുക്കളിലും എന്തെങ്കിലും അസ്വഭാവികങ്ങളുംഉണ്ട്.ഇനി കൈപ്പര്‍ബെല്‍റ്റിലേക്ക് നമ്മള്‍കൂടുതല്‍പേടകങ്ങളെ അയച്ചാല്‍ആ മേഖലയെക്കുറിച്ചും നമുക്ക് കൂടുതല്‍കാര്യങ്ങള്‍മനസിലാക്കാന്‍കഴിയും