EncyclopediaMysteryScienceSpace

സൗരയുഥ൦

സൗരയുഥ൦ എന്ന് പറയുമ്പോള്‍ ഒരു വലിയ നക്ഷത്രത്തിന്റെയും അതിന്റെ ചുറ്റും വലം വയ്ക്കുന്ന കുറച്ച് ചെറിയ ഗ്രഹങ്ങളുടെയും ചിത്രമാണ് പെട്ടന്ന് നമ്മുടെ മനസ്സില്‍ ഓടി എത്തുന്നത്.സാധാരണ ഗതിയില്‍ പ്രപഞ്ചത്തിലെ ഒട്ടുമിക്ക സ്റ്റാര്‍ സിസ്റ്റവും ഇങ്ങനെ തന്നെയാണ്.എന്നാല്‍ പ്രപഞ്ചത്തില്‍ പലതരത്തിലും വലിപ്പത്തിലും ഉള്ള സൗരയുഥങ്ങള്‍ ഉണ്ട്.അങ്ങനെ എങ്കില്‍ ഒരു നക്ഷത്രത്തിനു ചുറ്റും അതിനേക്കാള്‍ വലിപ്പം ഉള്ള ഗ്രഹങ്ങള്‍ വലം വയ്ക്കുമോ?നക്ഷത്രത്തിനേക്കാള്‍ വലിപ്പമുള്ള ഗ്രഹം സാധ്യമാണോ അത് സാധ്യമാന്നെങ്കില്‍ ഒരു ഗ്രഹത്തിന് എത്രത്തോളം വലിപ്പം വയ്ക്കാന്‍ കഴിയും.നമ്മള്‍ ഇതുവരെ കണ്ടുപിടിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ ഗ്രഹം ഏതാണ്?നമുക്ക് നോക്കാം.

ഒരു നക്ഷത്രത്തിനു രൂപം കൊള്ളണമെങ്കില്‍ അതിനു ഒരു നിശ്ചിത അളവില്‍ കൂടുതല്‍ മാസ് ഉണ്ടായിരിക്കണ൦.നിശ്ചിത അളവ് എന്ന് പറയുമ്പോള്‍ കുറഞ്ഞത് നമ്മുടെ നക്ഷത്രമായ സൂര്യന്റെ 8 ശതമാനം എങ്കിലും മാസ്.ഇതിനേക്കാള്‍ കുറഞ്ഞ മാസ് ഉള്ള വസ്തുവിന്റെ ഉള്ളില്‍ സമ്മര്‍ദം കുറവായതിനാല്‍ ഹൈഡ്രജന്‍ ഹീലിയം ഫ്യൂഷന്‍ റിയാക്ഷന്‍ നടക്കില്ല.അതുകൊണ്ട് തന്നെ അത് ഒരു നക്ഷത്രമായി മാറുകില്ല ഇത്തരം വസ്തുക്കളെയാണ് നമ്മള്‍ ബ്രൌണ്‍ ഡോര്ഫ(brown dwarf)എന്ന് വിളിക്കുന്നത്.എന്നാല്‍ ഇത്തരം ബ്രൌണ്‍ ഡോര്ഫകളില്‍ ഹൈഡ്രജന്റെ ഐസൊടൊപ്പ് ആയ ഡ്യുട്ടിരിയം(deuterium)ഫ്യൂസ് ആകാനുള്ള സമ്മര്‍ദം ഉണ്ടായിരിക്കും.ബ്രൌണ്‍ ഡോര്ഫുകള്‍ക്ക് ഏറ്റവും കുറഞ്ഞത് നമ്മുടെ ജുപിറ്ററിന്റെ(Jupiter)13 മടങ്ങ്‌ മാസ് ഉണ്ടായിരിക്കും.ഈ ബ്രൌണ്‍ ഡോര്ഫുകളെക്കാള്‍ മാസ്കുറഞ്ഞ വസ്തുക്കളില്‍ യാതൊരു ഫ്യൂഷന്‍ പ്രക്രിയയും നടക്കില്ല.

അത്തരം വസ്തുക്കളെ ആണ് ഗ്രഹങ്ങള്‍ എന്ന് വിളിക്കുന്നത്.ഏറ്റവും കുറഞ്ഞത് സൂര്യന്റെ 8 ശതമാനം മാസ് എങ്കിലും വേണമെങ്കില്‍ നക്ഷത്രത്തിന്റെ മാസിന് ഒരു പരിതിയുണ്ടോ സൈദ്ധാതികപരമായി നോക്കുമ്പോള്‍ ഒരു നക്ഷത്രത്തിനു ഉള്‍ക്കോള്ളാന്‍ കഴിയുന്ന പരമാവധി മാസ് എന്ന് പറയുന്നത് നമ്മുടെ സൂര്യന്റെ 150 മടങ്ങു മസാണ്.അതില്‍ കൂടുതല്‍ മാസ് ഉണ്ടെങ്കില്‍ ആ നക്ഷത്രം ഉടനെ തന്നെ തകര്‍ന്നു പോകും.എന്നാല്‍ നമ്മള്‍ നിരീക്ഷിച്ചിട്ടുള്ള ചില നക്ഷത്രങ്ങള്‍ ഈ സിദ്ധാന്തം ആയിട്ട് തീരേ യോജികാത്തവയണ്.ഉദാഹരണത്തിന് R136 A1മില്‍ക്കിവെ ഗാലക്സിക്ക് പുറത്ത് അടുത്തുള്ള ലാര്‍ജ് മാഗ്ലാനിക്ക് ക്ലൌഡ് എന്ന മറ്റൊരു കുഞ്ഞു ഗാലക്സിയിലുള്ള ഈ നക്ഷത്രത്തിന് നമ്മുടെ സൂര്യന്റെ 264 മടങ്ങു മാസ് ഉണ്ടെന് ആണ് നിഗമനം.എന്തായാലും ഇതിനൊക്കെ പുറമെ ന്യൂട്രോണ്‍ നക്ഷത്രങ്ങള്‍ക്ക് നമ്മുടെ സൂര്യന്റെ 30 മടങ്ങ്‌ വരെ മാസ് ഉണ്ടായിരിക്കും.എന്നാല്‍ ഈ നക്ഷത്രങ്ങളുടെ സാന്ദ്രത വളരെ വളരെ കൂടുതലാണ്.അതിനാല്‍ തന്നെ വലിപ്പം എന്നത് വെറും 20-ഉം 30-ഉം കിലോമീറ്ററുകള്‍ മാത്രം ആയിരിക്കും വെറും 30 കിലൊമീറ്റര്‍.

നമ്മുടെ സൂര്യനെ പോലെയുള്ള 30 നക്ഷത്രങ്ങളെയും ഞെരിച്ചുഅമര്‍ത്തി ഒരു ചെറിയ സിറ്റിയുടെ അത്ര വലിപ്പത്തില്‍ ആക്കി മാറ്റുന്നതിനെ കുറിച്ച് ചിന്തിച്ചു നോക്കു?ഇത്തരം നക്ഷത്രങ്ങള്‍ക്ക് വലിപ്പം കുറവാന്നെങ്കിലും അവയുടെ ഗംഭീരമായ മാസ് കാരണം അവയ്ക്ക് ചുറ്റും വലിയ ഒരു സൗരയുഥത്തിന് നിലകൊള്ളാന്‍ കഴിയും.പല ന്യൂട്രോണ്‍ നക്ഷത്രങ്ങള്‍ക്ക് ചുറ്റും ഗ്രഹങ്ങള്‍ നിലനില്‍ക്കുന്നതയിട്ട് നമ്മള്‍ കണ്ടെത്തിയിട്ടുണ്ട്.ഈ ഗ്രഹങ്ങള്‍ എല്ലാംതന്നെ അതിന്റെ നക്ഷത്രങ്ങളെക്കാള്‍ ഒരുപാട് ഒരുപാട് വലുതായിരിക്കും.ഗ്രഹങ്ങള്‍ മാത്രമല്ല അവിടെ ആസ്ട്രോയിട്സ് ഉണ്ടെങ്കില്‍ അതു പോലും ആ നക്ഷ്ത്രത്തിനേക്കാള്‍ വലുതായിരിക്കും കാരണം നമ്മുടെ സൗരയുഥത്തില്‍ നൂറു കിലോമീറ്റര്‍ ഓളം വലിപ്പമുള്ള വലിയ ഉള്‍ക്കകള്‍ ഉണ്ട്.ചെറിയ നക്ഷത്രങ്ങളുടെ മറ്റൊരു ഉദാഹരണമാണ് വയ്റ്റ്‌ ദ്വാര്ഫ്(white dwarfs)നക്ഷത്രങ്ങള്‍ ഇവയെ ശരിക്കും നക്ഷത്രങ്ങള്‍ എന്ന് വിളിക്കുന്നത് ഉചിതമല്ല.

കാരണം നക്ഷത്രങ്ങള്‍ നശിക്കുമ്പോള്‍ അതില്‍ അവശേഷിക്കുന്ന കോര്‍ ഭാഗം ആണ് white dwarfe കള്‍.ഇത്തരം നക്ഷത്രങ്ങളില്‍ ന്യൂക്ലിയര്‍ ഫ്യൂഷന്‍ പ്രക്രിയ നടക്കുകയില്ല.അവയില്‍ നേരത്തെ ശേഖരിച്ച് വച്ചിരിക്കുന്ന റേഡിയേശനില്‍ നിന്ന് മാത്രമാണ് പ്രകാശം പുറത്തു വരുന്നത് അതുകൊണ്ട് തന്നെ ഇത്തരം നക്ഷ്ത്രങ്ങള്‍ വളരെ മങ്ങിയതായിരിക്കും.അപ്പോള്‍ ഇവയെ കണ്ടുപിടിക്കാനും വളരെ പ്രയാസമാണ്.എങ്കിലും ധാരാളം white dwarfകളെ കണ്ടെത്തിയിട്ടുണ്ട്.അതില്‍ ചിലനക്ഷത്രങ്ങള്‍ക്ക് ചുറ്റും ഗ്രഹങ്ങള്‍ നിലനില്‍ക്കുന്നതായിട്ടും സ്ഥിതികരിച്ചിട്ടുണ്ട്.ഉദാഹരണത്തിന് 80 പ്രകാശവര്‍ഷങ്ങള്‍ക്ക് അകലെയുള്ള WD1856 ഇത് നമ്മുടെ സൂര്യന്റെ ഒരു ശതമാനത്തോളം മാസുള്ള ഒരു കുഞ്ഞ് white dwarfe ആണ്.പക്ഷെ ഇതിന് നമ്മുടെ ഭൂമിയെക്കാള്‍ കുറച്ച് കൂടി വലിപ്പം മാത്രമേയുള്ളൂ.ഇതിന് ചുറ്റും ഒരു ഗ്രഹം നിലനില്‍ക്കുന്നതയിട്ട് സ്ഥിതികരിക്കാന്‍ കഴിഞ്ഞു.അതിന് ആ white dwarfe ന്റെ 7 മടങ്ങ്‌ വലിപ്പമുണ്ട്.ഇതുപോലെ മറ്റു white dwarfeകള്‍ക്ക് ചുറ്റിലും അതിനേക്കാള്‍ വലിയ ഗ്രഹങ്ങള്‍ വലം വയ്ക്കുന്നുണ്ടായിരിക്കാം നിര്‍ഭാഗ്യവശാല്‍ അവയെ കണ്ടുപിടിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്.ഇനി നക്ഷത്രത്തിങ്ങള്‍ക്ക് ചുറ്റും ആ നക്ഷത്രത്തിനെക്കാള്‍ വലിയ ഗ്രഹങ്ങളെ കണ്ടെത്താന്‍ സാധ്യത കൂടുതല്‍ ഉള്ളത് റെഡ് ദ്വര്ഫെസ്(red dwarfs) നക്ഷത്രങ്ങള്‍ക്ക് ചുറ്റിലും ആണ്.

നേരത്തെ പറഞ്ഞ രണ്ടു തരം നക്ഷത്രങ്ങളെ പോലെ red dwarf കളും ചെറിയ നക്ഷത്രങ്ങള്‍ ആണ്. ഉദാഹരണത്തിന് 73 പ്രകാശവര്‍ഷങ്ങള്‍ക്ക് അകലെയുള്ള VHS J1256 A ഇതിന് നമ്മുടെ ജൂപിറ്ററിനേക്കാള്‍ 10 ശതമാനത്തില്‍ കൂടുതല്‍ വലിപ്പം മാത്രമേയുള്ളൂ.ഇതിന് ചുറ്റും ഒരു ഗ്രഹം നിലനില്‍ക്കുന്നുണ്ട്.നേരിട്ട് പകര്‍ത്തുന്ന ഇന്‍ഫ്രാറെഡ് ചിത്രങ്ങളിലൂടെ കണ്ടെത്തിയ ചുരുക്കം ചിലതില്‍ ഒന്നാണ് ഇത്.ഈ കാണുന്ന ചെറിയ പുള്ളിയാണ് ഗ്രഹം ഇതില്‍ കാണുമ്പോള്‍ നക്ഷത്രം ഗ്രഹത്തിനെക്കാള്‍ വളരെ വലുതാണ്‌ എന്ന് തോന്നിയേക്കാം പക്ഷെ ബ്ലാക്ക്‌ ആയിട്ട് കാണുന്നത് ശരിക്കും പ്രകാശത്തിന്റെ തീവ്രതയാണ് അല്ലാതെ വലിപ്പമല്ല.എന്തായാലും ഇതിന്റെ ചുറ്റും വളയുന്ന പ്രകാശത്തിന്റെയും വേവ് ലെങ്ങ്ത്(wave length)ഒക്കെ നോക്കുമ്പോള്‍ ഈ ഗ്രഹത്തിന്റെ മാസ് അറിയാന്‍ കഴിയുമെങ്കിലും അതിന്റെ വലിപ്പം എത്രയെന്ന്‍ മനസ്സിലാക്കാന്‍ വളരെ പ്രയാസമാണ്.

അതുകൊണ്ട് തന്നെ ഇത് അതിന്റെ നക്ഷ്ത്രത്തിനെക്കാള്‍ വലിയ ഗ്രഹം ആയിരിക്കുമൊ എന്ന് കൃതിയമായിട്ട് അറിയില്ല.വലിയ ഗ്രഹം ആയിരിക്കാന്‍ തന്നെയാണ് സാധ്യത.കാരണം ചെറിയ’ ഗ്രഹം ആയിരുന്നു എങ്കില്‍ അതില്‍ നിന്നും ഇത്ര അധികം’ പ്രകാശം’ പുറത്ത് വരില്ലായിരുന്നു.ചെറിയ നക്ഷത്രങ്ങളെയും അവയ്ക്ക് ചുറ്റും നിലനില്‍ക്കുന്ന വലിയ ഗ്രഹങ്ങളെയും നമ്മള്‍ കണ്ടു.red dwarfകള്‍ പോലെയുള്ള നക്ഷ്ത്രങ്ങള്‍ക്ക് ശരാശരി വെറും 70000 കിലോമീറ്റര്‍ വ്യാസം മാത്രമെ ഉന്ദായിരിക്കൂ.എന്നാല്‍ പ്രപഞ്ചത്തിലുള്ള വലിയ ഗ്രഹങ്ങള്‍ക്ക്‌ ഈ red dwarfe നക്ഷതങ്ങളെക്കാള്‍ പല മടങ്ങ്‌ വലിപ്പമുണ്ട്.അങ്ങനെ എങ്കില്‍ പ്രപഞ്ചത്തില്‍ നമ്മള്‍ ഇതുവരെ കണ്ടുപിടിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ ഗ്രഹങ്ങള്‍ ഏതാണ്?ഗ്രഹങ്ങളുടെ മാസിന് മാത്രമെ ഒരു പരിധിയുള്ളൂ അതായത് ജൂപീറ്ററിന്റെ 13 മടങ്ങു മാസ് അതിനേക്കാള്‍ കൂടുതല്‍ മാസ് ആയാല്‍ നേരത്തെ പറഞ്ഞതുപോലെ തന്നെ അത്ഒരു browm dwaref ആയിട്ടു മാറും.

നിലവില്‍ കണ്ടുപിടിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ ഗ്രഹം HD 100546b യാണ് ഏതൊ ഒരു ടെലിഫോണ്‍ നമ്പര്‍ പോലെ ഉണ്ട് അല്ലെ?316 പ്രകാശവര്‍ഷങ്ങള്‍ക്ക് അകലെയുള്ള ഈ ഗ്രഹത്തിന് നമ്മുടെ ജൂപീറ്ററിന്റെ 5 മുതല്‍ 7 മടങ്ങ്‌ വരെ വലിപ്പമുണ്ട് എന്ന് വച്ചാല്‍ ഏറ്റവും കുറഞ്ഞത് 7 ലക്ഷം കിലോമീറ്റര്‍ എങ്കിലും വ്യാസം ഉണ്ടായിരിക്കും.മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ഏകാടെശം നമ്മുടെ സൂര്യന്റെ പകുതിയോളം വലിപ്പം.ഇത്ഒരു വാതകം നിറഞ്ഞ ഭീമന്‍ ഗ്രഹമാണ്.മറ്റൊരു വാതകഭീമന്‍ ഗ്രഹമാണ് OTS 44 550 പ്രകാശവര്‍ഷങ്ങള്‍ക്ക് അകലെയുള്ള ഈ ഗ്രഹത്തിന് നമ്മുടെ ജൂപീറ്ററിന്റെ 4 മടങ്ങ്‌ വലിപ്പമുണ്ട്.ഇനി directing image വഴി കണ്ടുപിടിച്ച മറ്റോരു ഗ്രഹമാണ് GQ LUPIb 495 പ്രകാശവര്‍ഷങ്ങള്‍ക്ക് അകലെയുള്ള ഈ ഗ്രഹത്തിന് ഏകദേശം നാലരലക്ഷം കിലോമീറ്ററോളം വ്യാസമുണ്ട്.അതായത് ജൂപീറ്ററിന്റെ 3 മടങ്ങോളം വലിപ്പം ഈ ഗ്രഹങ്ങള്‍ എല്ലാം വാതക ഭീമന്‍ ഗ്രഹങ്ങള്‍ആണ്.ഗ്രഹങ്ങളെ മനസിലാക്കാനുള്ള ബുദ്ധിമുട്ട് കാരണം ഈ ഗ്രഹങ്ങളോക്കെ brown dwarefകള്‍ ആണോ എന്ന സംശയവും നിലനില്‍ക്കുന്നുണ്ട്.

പക്ഷെ ഗ്രഹമാണ് എന്ന് സ്ഥിതികരിക്കാന്‍ ആയ മറ്റോരു വലിയ ഗ്രഹമാണ് TYC 8998b ജൂപീറ്ററിന്റെ 12 മടങ്ങോളം മാസുള്ള ഈ ഗ്രഹത്തിന് ഏകദേശം 4ലക്ഷം കിലോമീറ്ററോളം വ്യാസം ഉണ്ട്.ഇതും ഒരു വാതക ഭീമന്‍ ഗ്രഹം തന്നെ.ഇനി നമ്മള്‍ ഇതു വരെ കണ്ടുപിടിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ റോകി പ്ലാനെറ്റ്(rocky planet)അതായത് ഭൂമിയെ പോലെ ഖര രൂപത്തിലുള്ള ഉപരിതലമുള്ള ഗ്രഹം TOI 849b യാണ്.ഏകദേശം 700പ്രകാശവര്‍ഷങ്ങള്‍ക്ക് അകലെയുള്ള ഈ ഗ്രഹമാണ് നിലവില്‍ നമ്മള്‍ കണ്ടുപിടിച്ചിട്ടുള്ള ഏറ്റവും വലുതും മാസ് കൂടിയതുമായ റോക്കി പ്ലാനെറ്റ്.ഭൂമിയുടെ 40 മടങ്ങ്‌ മാസുള്ള ഈ ഗ്രഹത്തിന്റെ വ്യാസം എന്നത് 45000 കിലോമീറ്ററോളം ആണ്.അതായത് നമ്മുടെ നെപ്ട്ട്യൂണ്‍(neptune)ന്റെ അത്ര വലിപ്പം.ഈ ഗ്രഹം അതിന്റെ നക്ഷത്രത്തിന്റെ ഒരുപാട് അടുത്താണ് നിലനില്‍ക്കുന്നത്.അതുകൊണ്ട് തന്നെ സ്വഭാവികമായും ഇതിന്റെ ഉപരിതലതാപനില എന്നത്1500 ഡിഗ്രി സെല്‍ഷ്യസിനും മുകളില്‍ ആണ്.

ഈ പറഞ്ഞ ഗ്രഹങ്ങളെക്കാള്‍ വലിപ്പം കൂടിയ ഗ്രഹങ്ങള്‍ ഇനിയും പ്രപഞ്ചത്തില്‍ ധാരാളം ഉണ്ടായിരിക്കും നമ്മുടെ ടെക്ക്നോളജികള്‍ പുരോഗമിക്കുന്നതിന് അനുസരിച്ച് ഇനിയും കൂടുതല്‍ ഗ്രഹങ്ങളെ നമ്മള്‍ കണ്ടെത്തും എന്നത്‌ തീര്ച്ചയാണ്.