CookingEncyclopediaFood

കോഴിക്കറി

കോഴി-അര കിലോ

സവാള കൊത്തിയരിഞ്ഞത്- ഒരു കപ്പ്‌

ഇഞ്ചി-ചെറിയ കഷ്ണം

പെരുംജീരകം- അര ടീസ്പൂണ്‍

വെളുത്തുള്ളി-5 അല്ലി

മുളകുപൊടി-രണ്ട് ടീസ്പൂണ്‍

മഞ്ഞള്‍പ്പൊടി-ഒരു നുള്ള്

ഉപ്പ്-പാകത്തിന്

അണ്ടിപ്പരിപ്പ്-10

തക്കാളി-ഒന്ന്

ചെറുനാരങ്ങ-പകുതി

മല്ലിയില-ആവശ്യത്തിനു

സവാള നീളത്തില്‍ അരിഞ്ഞത്-2

പാകം ചെയ്യുന്ന വിധം

 സവാള, ജീരകം,പെരുംജീരകം , വെളുത്തുള്ളി, ഇഞ്ചി എന്നീ ചേരുവകള്‍ നന്നായി അരയ്ക്കുക. ചീനച്ചട്ടിയില്‍ കടുക് പൊട്ടുമ്പോള്‍ സവാളയിട്ട്‌ വഴറ്റുക.ഇതില്‍ അരപ്പ് ചേര്‍ത്തിളക്കുക. നന്നായി വഴന്നതിനുശേഷം മുളകുപൊടിയും തക്കാളി അരിഞ്ഞതും ചേര്‍ക്കുക.ഒരു നുള്ള് മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്തിളക്കി വൃത്തിയാക്കിയ ഇറച്ചികഷ്ണങ്ങള്‍ ചേര്‍ക്കുക. പാകത്തിനു വെള്ളം ചേര്‍ത്ത് പാകത്തിന് വെള്ളം ചേര്‍ത്ത് വേവിക്കുക.ഇറച്ചി വെന്തു കഴിഞ്ഞു ചെറുനാരങ്ങയുടെ പകുതി പിഴിഞ്ഞ് ചേര്‍ക്കുക.ഇതില്‍ അണ്ടിപ്പരിപ്പും അരച്ചതും ചേര്‍ത്ത് മല്ലിയില മുകളില്‍ വിതറി തിളച്ചതിനു ശേഷം വാങ്ങി വയ്ക്കുക.