CookingEncyclopediaFood

അച്ചപ്പം

പാകം ചെയ്യുന്ന വിധം

ഒരു കിലോ അരി ഇടിച്ച് മാവാക്കി തേങ്ങാപ്പാലും അഞ്ചോ ആറോ കോഴിമുട്ട അടിച്ചുപതപ്പിച്ചതും ചേര്‍ത്ത് കുഴയ്ക്കുക. ശകലം പഞ്ചസാരയും വിതറി കുഴമ്പ് പാകമാക്കി ചീനച്ചട്ടി അടുപ്പത്ത് വച്ച് ചൂടാകുമ്പോള്‍ അച്ച് മുങ്ങത്തക്ക വിധം വെളിച്ചെണ്ണ ഒഴിക്കുക. വെളിച്ചെണ്ണ തിളയ്ക്കുമ്പോള്‍ അച്ച് വെളിച്ചെണ്ണയില്‍ മുക്കി ചൂടാക്കിയെടുത്ത് മാവില്‍ മുക്കണം. അച്ചിന്റെ മുക്കാല്‍ ഭാഗം വരെ മുങ്ങത്തക്ക വിധം അച്ച് താഴ്ത്തി പിടിപ്പിച്ച ശേഷം മാവില്‍ നിന്ന് എടുത്ത് തിളച്ച വെളിച്ചെണ്ണയില്‍ താഴ്ത്തിപിടിക്കണം. കുറച്ച് സമയം കഴിയുമ്പോള്‍ അച്ചില്‍ പിടിച്ചിരിക്കുന്ന മാവ് അച്ചില്‍ നിന്നും വേര്‍പ്പെട്ട് വെളിച്ചെണ്ണയില്‍ വീഴുമ്പോള്‍ അത് പാകത്തിന് മൂപ്പിച്ചെടുത്ത് എണ്ണ തോരാന്‍ വയ്ക്കണം. എണ്ണ വാര്‍ന്നശേഷം ജലാംശം കടക്കാത്ത പാത്രത്തിലിട്ട് സൂക്ഷിക്കുക.