മീറ്റ് വിന്താലു
മാട്ടിറച്ചി- അരകിലോ
വറ്റല്‍ മുളക്- അഞ്ച്
കുരുമുളക്- അഞ്ച്
ഉപ്പ്- പാകത്തിന്
വെളുത്തുള്ളി- 5 അല്ലി
ഇഞ്ചി-ഒരു ചെറിയ കഷണം
ജീരകം- അര ടീസ്പൂണ്‍
കടുക്- കാല് ടീസ്പൂണ്‍
പഞ്ചസാര- കാല് ടീസ്പൂണ്‍
വിനാഗിരി- ഒരു ടീസ്പൂണ്‍
എണ്ണ- 12 ടേബിള്‍സ്പൂണ്‍
സവാള അരിഞ്ഞത്- ഒന്ന്
വെള്ളം – ഒരു കപ്പ്
പാകം ചെയ്യുന്ന വിധം
ഇറച്ചിക്കഷണങ്ങളില് ഉപ്പുപുരട്ടി മാറ്റി വയ്ക്കുക. മസാലകള്‍ കാല് ടീസ്പൂണ്‍ പഞ്ചസാര ചേര്‍ത്ത് അല്പം വിനാഗിരിയിട്ട് അരച്ച് ഇറച്ചിയില്‍ പുരട്ടി നാലു മണിക്കൂര്‍ വയ്ക്കുക. ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി ഇറച്ചികഷണങ്ങള്‍ അഞ്ചു മിനിട്ട് മൂപ്പിക്കുക. അതിനുശേഷം സവാളയും ബാക്കിയുള്ള വിനാഗിരി വെള്ളം എന്നിവ ചേര്‍ക്കുക. ഇറച്ചി പ്രഷര്കുക്കറിലിട്ടു മൃദുവാകുന്നത് വരെ വേവിക്കുക.