CookingEncyclopediaFood

ഉള്ളി തീയല്‍

ഉള്ളി – അര കിലോ

തേങ്ങ – 2എണ്ണം

പച്ചമുളക് – 6എണ്ണം

വെളിച്ചെണ്ണ- 4 ഡിസേര്‍ട്ട് സ്പൂണ്‍

വറ്റല്‍മുളക്- 20 എണ്ണം

മല്ലിപൊടി – 2 സ്പൂണ്‍

മഞ്ഞള്‍പ്പൊടി- 2 നുള്ള്

ഉള്ളി- 4 എണ്ണം

ഉപ്പ് – പാകത്തിന്

കടുകുതാളിക്കാന്‍

വെളിച്ചെണ്ണ- 4 ടേബിള്‍സ്പൂണ്‍

കടുക്- 2 ടീസ്പൂണ്‍

മുളക്- 6 എണ്ണം

കറിവേപ്പില- കുറച്ച്

പാകം ചെയ്യുന്ന വിധം

 ഉള്ളി തൊലിച്ച് കഴുകി നീളത്തില്‍ കീറുക. പച്ചമുളക് കഴുകി നെടുകെ പിളര്‍ന്നു വയ്ക്കണം. ചീനച്ചട്ടി അടുപ്പത്തു വച്ച് ചൂടാകുമ്പോള്‍ 4 ഡിസേര്‍ട്ട് സ്പൂണ്‍  വെളിച്ചെണ്ണ ഒഴിച്ച് കായുമ്പോള്‍ കടുകും മുളകും കറിവേപ്പിലയുമിട്ട് പൊട്ടിക്കണം. കടുക് പൊട്ടിയ ശേഷം അരിഞ്ഞു വച്ചിരിക്കുന്ന ഉള്ളിയും പച്ചമുളകും ചേര്‍ത്ത് വഴറ്റുക.

  തേങ്ങ, മുളക്, മഞ്ഞള്‍പ്പൊടിയും, മല്ലിപ്പൊടിയും രണ്ട് ഉള്ളി കറിവേപ്പില അല്പം എണ്ണമയത്തില്‍ വറുക്കുക. തേങ്ങാ ചുവന്നുവരുമ്പോള്‍ വാങ്ങി അരയ്ക്കുക. മയത്തില്‍ അരച്ച് ശേഷം തന്നിരിക്കുന്ന പുളിയും അരച്ചു ചേര്‍ത്ത് ഈ മിശ്രിതത്തെ അല്പം വെള്ളത്തില്‍ കലക്കി വഴറ്റി വച്ചിരിക്കുന്ന ഉള്ളിയില്‍ ചേര്‍ത്തിളക്കി അടുപ്പില്‍ വച്ച് തിളപ്പിക്കുക. വെട്ടിത്തിളയ്ക്കുമ്പോള്‍ നൂല്‍പരുവത്തില്‍ വാങ്ങിവച്ച് ഉപയോഗിക്കുക.