വട്ടയപ്പം
ആവശ്യമായ സാധനങ്ങള്‍
പച്ചരി-ഒരിടങ്ങഴി
തേങ്ങാ-2എണ്ണം
കള്ള്-ഒരു കുപ്പി
പഞ്ചസാര- ഒരു റാത്തല്
തേങ്ങാപ്പാല്‍- ഒരു കപ്പ്
ഉപ്പ് -പാകത്തിന്
പാകം ചെയ്യുന്ന വിധം
ഉണക്കലരി വെള്ളത്തിലിട്ട് കുതിര്‍ത്ത് ഊറ്റി വാരി വയ്ക്കുക. രണ്ടു തേങ്ങാ ചുരണ്ടി കുറച്ച് മാറ്റി വച്ച ശേഷം ബാക്കി ഊറ്റി വച്ചിരിക്കുന്ന അരിയുമായി ചേര്‍ത്ത് ഇടിക്കുക. പൊടി നേര്‍മ്മയായി ഇടിച്ചെടുത്ത് ഒരു കുപ്പി കള്ള് ഒഴിച്ച് നല്ലവണ്ണം കുഴച്ച് കുതിര്‍ന്നു പൊങ്ങുമ്പോള്‍ പഞ്ചസാരയും മാറ്റി വച്ചിരിക്കുന്ന തേങ്ങാ പിഴിഞ്ഞ പാലും സ്വല്പം ഉപ്പും ചേര്‍ത്ത് കലക്കി ഒന്നുകൂടി കുതിര്‍ന്ന് പൊങ്ങിയ ശേഷം പാത്രത്തില്‍ ആക്കി ആവിയില്‍ പുഴുങ്ങുക. പാത്രങ്ങളില്‍ ഒഴിച്ചു വയ്ക്കുമ്പോള്‍ മുക്കാല്‍ പാത്രത്തില്‍ കൂടുതല്‍ ഒരു പ്രാവശ്യം ഒഴിക്കാന്‍ പാടില്ല.