സ്വീറ്റ് ആന്റ് സോര്‍ ചിക്കന്‍
ചേരുവകള്‍
കോഴിയുടെ ബ്രസ്റ്റ് എല്ല് നീക്കിയത്- 1കിലോ
മുട്ടയുടെ വെള്ള- 2എണ്ണം
ക്യാരറ്റ് നീളത്തില്‍ അരിഞ്ഞത്- 6എണ്ണം
ഇഞ്ചി ചെറുതായരിഞ്ഞത്- 2കഷണം
ക്യാപ്സിക്കം നീളത്തില്‍ അരിഞ്ഞത്-2എണ്ണം
കൈതച്ചക്ക കഷണങ്ങള്‍ – 2കപ്പ്
സോസ്
സോയോസോസ്- 4 ടീസ്പൂണ്‍
വിനാഗിരി – 4 ടീസ്പൂണ്‍
പഞ്ചസാര – 2 ടീസ്പൂണ്‍
കോണ്ഫ്ലളേവര്- 5 ടീസ്പൂണ്‍
പാചക എണ്ണ- 6 ടീസ്പൂണ്‍
ഉപ്പ് – പാകത്തിന്
കൈതച്ചക്കനീര്- 2 കപ്പ്
പാകം ചെയ്യുന്ന വിധം
കോഴിയുടെ ബ്രസ്റ്റ് വൃത്തിയാക്കി കഷ്ണങ്ങള്‍ ആക്കി മുട്ടയുടെ വെള്ള, ഇഞ്ചി, ഉപ്പ്, കോണ്‍ഫ്ലവര്‍,പാചക എണ്ണ ഇവയുമായി യോജിപ്പിച്ച് കൈതച്ചക്ക നീര്, സോയാസോസ്, പഞ്ചസാര, വിനാഗിരി ഇവ യോജിപ്പിക്കുക. ക്യാരറ്റ് വെള്ളമൊഴിച്ച് തിളപ്പിച്ച്, പാത്രത്തില്‍ എണ്ണ ചൂടാക്കി പകുതി വേവായ ക്യാരറ്റ്, കാപ്സിക്കം, ഇവ വഴറ്റുക. കോഴിക്കഷ്ണങ്ങളും, പച്ചക്കറികളും ചേര്‍ത്ത് ഇളക്കുക. തയ്യാറാക്കിയ സോസ് ചേര്‍ത്ത് തീകുറച്ച് ചാറു കുറുകാന്‍ വച്ച് വാങ്ങുക.