കശുമാങ്ങാ അച്ചാര്‍
ചേരുവകള്‍
1,പഴുക്കാത്ത കശുമാങ്ങ -2 കിലോ
2,നല്ലെണ്ണ – 300 ഗ്രാം
3,മുളകുപൊടി – 50 ഗ്രാം
4,കടുക്പൊടിച്ചത് – 50 ഗ്രാം
5,ഉലുവാപ്പൊടി- 3 സ്പൂണ്‍ വീതം
6,കായപ്പൊടി – 3 സ്പൂണ്‍ വീതം
7,വെളുത്തുള്ളി
അരിഞ്ഞത് – 4 സ്പൂണ്‍
8,ഇഞ്ചി ചെറുതായി
അരിഞ്ഞത് – 3 സ്പൂണ്‍
9,സോഡിയം ബേന്‍സോയേറ്റ്- 2 നുള്ള്
10,വിനാഗിരി – 75 മി.ലി
പാകം ചെയ്യുന്ന വിധം
ഒരു ലിറ്റര്‍ വെള്ളത്തില്‍ 50 ഗ്രാം ഉപ്പ് എന്ന തോതില്‍ കലക്കിയ വെള്ളത്തില്‍ 4 ദിവസം കശുമാങ്ങ ഇട്ടുവയ്ക്കുക. 5 ആം ദിവസം വെള്ളം ഊറ്റിക്കളഞ്ഞു മൂന്നാലു തവണ നല്ലവെള്ളത്തില്‍ കഴുകി വെള്ളം തോര്‍ത്തിയെടുക്കുക. ചീനച്ചട്ടിയില്‍ നല്ലെണ്ണ ഒഴിച്ച് അടുപ്പില്‍ വച്ച് ചൂടാക്കി ഇഞ്ചിയും, വെളുത്തുള്ളിയും അരിഞ്ഞതിട്ടു മൂത്ത് വരുമ്പോള്‍ മുളക്പ്പൊടി ഉലുവപ്പൊടി കായപ്പൊടി ഇവയും ഇട്ട് ഇളക്കുക. പിന്നെ കശുമാങ്ങയും ചേര്‍ത്ത് നന്നായി വഴലുമ്പോള്‍ വാങ്ങിവയ്ക്കുക. തണുക്കുമ്പോള്‍ വിനാഗിരിയും സോഡിയം ബെന്‍സോയേറ്റ് എന്നിവ ചേര്‍ത്ത് ഇളക്കി കുപ്പികളില്‍ സൂക്ഷിക്കാം. 8-10 ദിവസം കഴിഞ്ഞേ ഉപയോഗിക്കാവൂ.