കശുമാങ്ങാ വിഭവങ്ങള്‍
1, കശുമാങ്ങാ വിഭവങ്ങള്‍ ഉണ്ടാക്കാന്‍ ആദ്യം ചവര്പ്പില്ലാത്ത നീര് തയ്യാറാക്കണം
തയ്യാറാക്കുന്ന വിധം
നല്ലവണ്ണം പഴുത്ത കശുമാങ്ങാ തെരഞ്ഞെടുക്കണം.6 കിലോയില്‍ നിന്നും 2 ലിറ്റര്‍ ചാറു കിട്ടും.1 ലിറ്റര്‍ ജൂസിന് 125 മില്ലിലിറ്റര്‍ കഞ്ഞിവെള്ളം ഇവ ചേര്‍ത്ത് നല്ലതുപോലെ ഇളക്കി തെളിയാന്‍ വയ്ക്കുക. അര മണിക്കൂര്‍ കഴിയുമ്പോള്‍ മുകളില്‍ തെളിഞ്ഞുനില്ക്കുന്ന നീര് ഊറ്റിയെടുത്ത് 125 മി.ല്ലി കഞ്ഞിവെള്ളം ചേര്‍ത്ത് കലക്കി വീണ്ടും തെളിയാന്‍ വയ്ക്കുക. പുളിച്ചു പോകാതിരിക്കാന്‍ ഒരു ലിറ്റര്‍ നീരിന് 2 ഗ്രാം പൊട്ടാസ്യം മെറ്റാബൈ സള്‍ഫേറ്റ് എന്ന തോതില്‍ ചേര്‍ത്ത് നന്നായി ഇളക്കി അര ദിവസം വയ്ക്കുക. അപ്പോള്‍ മുകളില്‍ തെളിഞ്ഞു വരുന്ന നീര് നേര്‍ത്ത വെള്ളതുണിയില്‍ അരിച്ചെടുക്കുക. ചവര്പ്പില്ലാത്തതും തെളിഞ്ഞതുമായ ജ്യൂസ് ലഭിക്കും