റൈനോ വൈറസുകള്‍
സ്ഥലമോ പ്രായമോ വ്യത്യാസമില്ലാതെ ഏതൊരാളെയും ബാധിക്കുന്നതരം വൈറസുകളാണ് റൈനോവൈറസുകള്‍. സാധാരണ ജലദോഷത്തിനു കാരണമാകുന്ന വൈറസുകളാണിവ. ലോകത്തേറ്റവും കൂടുതല്‍ ആളുകളെ പിടികൂടുന്ന വൈറസും ഇവതന്നെ. ചുമ, തൊണ്ടവേദന എന്നിവയൊക്കെയാണ് ഈ വൈറസ് ബാധയുടെ ലക്ഷണങ്ങള്‍.
റൈനോവൈറസുകള്‍ ശ്വസനനാളുകളില് അണുബാധയ്ക്ക് കാരണമാകുന്നു. 33-35 ഡിഗ്രി സെല്‍ഷ്യസിലാണ് ഈ വൈറസുകള്‍ സാധാരണയായി ജീവിക്കുന്നത്.ശരീരത്തില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ വളരെ പെട്ടെന്ന്തന്നെ ലക്ഷണങ്ങള്‍ കാണിക്കുന്ന വൈറസുകളാണിവ.