Encyclopedia

ഓര്‍ക്കിഡിന്‍റെ ഗുണങ്ങള്‍

പരമ്പരാഗത ചൈനീസ് മരുന്നുകളില്‍ ഓര്‍ക്കിഡ് സസ്യങ്ങള്‍ ഉപയോഗിച്ചിരുന്നു. ഉണങ്ങിയ ഡെന്‍ഡ്രോബിയം ചെടികള്‍ ശരീരത്തിന്‍റെ പ്രതിരോധശക്തിയും കാഴ്ചശക്തിയും വര്‍ധിപ്പിക്കാന്‍ ഉപയോഗിച്ചിരുന്നു. വാന്‍ഡ പോലുള്ള ഓര്‍ക്കിഡുകള്‍ക്ക് ബാക്ടീരിയകളെ തുരത്താന്‍ കഴിവുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്.

  നമ്മുടെ നാട്ടില്‍ വളരുന്ന ഓര്‍ക്കിഡിനാമാണ് seidenfia rheedei. ജീവകമെന്ന പേരില്‍ ആയുര്‍വേദത്തില്‍ ഈ ചെടി ഉപയോഗിച്ചുവരുന്നു. കല്‍ത്താമര പോലെ പാറകളില്‍ പറ്റിപ്പിടിച്ചു വളരുന്ന ചില ഓര്‍ക്കിഡുകള്‍ കിഡ്നി സ്റ്റോണ്‍ ചികിത്സക്ക് ഉപയോഗിക്കാറുണ്ട്.

  dendrobine,moscatilin, erianin തുടങ്ങിയ ആന്‍റി-ഓക്സിജന്‍ ഗുണങ്ങളുള്ള ആല്‍ക്കലോയിഡുകള്‍ ഡെന്‍ഡ്രോബിയം ഓര്‍ക്കിഡുകളില്‍ നിന്ന് വേര്‍തിരിച്ചെടുത്തിട്ടുണ്ട്. gastrodia elata എന്നയിനം ഓര്‍ക്കിഡിന്‍റെ ഇലയില്‍ നിന്ന് നാഡീരോഗങ്ങള്‍ക്കുള്ള മരുന്ന് വേര്‍തിരിക്കുന്നുണ്ട്.

  ഓര്‍ക്കിഡ് ഉപയോഗിച്ചുള്ള ഭക്ഷ്യ വിഭവങ്ങളും പ്രശസ്തമാണ്.സാലേപ്പ്, ചിനക്ക, ഒലാചോട്ടോ തുടങ്ങിയ രാജ്യങ്ങളിലെ ഓര്‍ക്കിഡ് ഉപയോഗിച്ചുള്ള ചില സ്പെഷല്‍ വിഭവങ്ങളാണ്.

  പ്രസിദ്ധമായ ആയുര്‍വേദ ഔഷധമാണല്ലോ ച്യവനപ്രാശം. അന്‍പതില്‍ പരം ഔഷധസസ്യങ്ങള്‍ ചേര്‍ത്തുണ്ടാക്കുന്ന ഇതില്‍ ജീവകം,ഋഷഭം, റിദ്ധി, വൃദ്ധി തുടങ്ങിയ നാല് ഓര്‍ക്കിഡ് സസ്യങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്നു.

  സുഗന്ധത്തിനു പേര് കേട്ട ഓര്‍ക്കിഡുകള്‍ ഉണ്ട്. അവ സുഗന്ധദ്രവ്യങ്ങളുടെ നിര്‍മാണത്തിന് വന്‍തോതില്‍ ഉപയോഗിക്കുന്നു. ജൂവല്‍ ഓര്‍ക്കിഡ്, ഡെന്‍ഡ്രോബിയം, ബള്‍ബോഫില്ലം തുടങ്ങിയവ ഉദാഹരണങ്ങള്‍ ആണ്.

  സൗന്ദര്യാവര്‍ദ്ധക വസ്തുക്കളായും ഓര്‍ക്കിഡുകള്‍ ഉപയോഗിക്കുന്നു. ത്വക്ക് രോഗങ്ങള്‍ക്ക് മരുന്നായി വാന്‍ഡ സസ്യങ്ങള്‍ നല്‍കാറുണ്ട്.