മണ്ണിനടിയിലെ ഓര്‍ക്കിഡ്
ഓര്‍ക്കിഡ് ലോകത്തെ അപൂര്‍വ ഇനമാണ് rhizanthella gardeneri എന്നയിനം ഓര്‍ക്കിഡ്. മണ്ണിനടിയില്‍ വളരുന്ന ഇവയ്ക്ക് ഒരു ചെറുകിഴങ്ങും പൂങ്കുലയും മാത്രമേ കാണൂ. വെള്ളവും വളവും മാത്രമല്ല, സൂര്യ പ്രകാശം പോലും ഇവ നേരിട്ട് സ്വീകരിക്കുന്നില്ല. broom honeymyrtle എന്ന കുമിളകളുടെ സഹായത്തോടെയാണ് ഇവ മുളയ്ക്കുക.ഈ ഓര്‍ക്കിഡിന്റെ പൂങ്കുലയില്‍ 150-ലധികം പൂക്കളുണ്ടാകും, ഏറെ സുഗന്ധമുള്ള ഈ പൂക്കളുടെ മണം തിരിച്ചറിഞ്ഞെത്തുന്ന ചിതലുകള്‍, വണ്ടുകള്‍ എന്നിവയാണ് പരാഗണം നടത്തുക. മണ്ണു തുരന്നു പോകുന്ന എലികള്‍ വിത്ത്‌വിതരണം നടത്തുന്നു. 1928-ല്‍ ഓസ്ട്രേലിയയില്‍ കണ്ടെത്തിയ ഈ ഓര്‍ക്കിഡ് ഇന്നു വംശനാശഭീഷണിയിലാണ്.