Encyclopedia

പ്രെഷസ് മെറ്റല്‍സ്‌

സ്വര്‍ണം വളരെ വില കൂടിയ ലോഹമാണല്ലോ. അതിലും വിലയുണ്ട് പ്ലാറ്റിനത്തിന്. ഇങ്ങനെ വില കൂടിയ ലോഹങ്ങള്‍ക്ക് ഒരു പേരുണ്ട് പ്രെഷസ് മെറ്റല്‍സ്‌. സ്വര്‍ണം, വെള്ളി, പ്ലാറ്റിനം, റുഥിനിയം, റേഡിയം, പല്ലേഡിയം, ഓസ്മിയം, ഇറിഡിയം എന്നിവയാണ് ഈ വിലകൂടിയ ലോഹങ്ങള്‍. അമൂല്യമായ ലോഹങ്ങളില്‍ വില ഏറ്റവും കുറവ് വെള്ളിക്കാണ്.

  ലോഹങ്ങളുടെയും അലോഹങ്ങളുടെയും പ്രത്യേകതകള്‍ കാണിക്കുന്ന ചില മൂലകങ്ങള്‍ ഉണ്ട്. അവയെയാണ് മെറ്റല്ലോയ അഥവാ ഉപലോഹം എന്ന് വിളിക്കുന്നത്. ആന്‍റിമണി, ജര്‍മേനിയം, ആസനിക് തുടങ്ങിയവ ഇക്കൂട്ടത്തില്‍പെടുന്നു.

  മനുഷ്യചരിത്രത്തില്‍ ഏറ്റവും ദുരന്തം വിതച്ച ഒരു ലോഹമാണ് യുറേനിയം, ഈ ലോഹമുപയോഗിച്ചുണ്ടാക്കിയ അണുബോംബ് ആണ് അമേരിക്ക 1945 ഓഗസ്റ്റ് ആറിനു ഹിരോഷിമയില്‍ വര്‍ഷിച്ചത്.അണുബോംബില്‍ മാത്രമല്ല, ആണവറിയാക്ടറിലും ഇന്ധനമായി യുറേനിയം ഉപയോഗിക്കാറുണ്ട്.