സമുദ്രമൊളിപ്പിച്ച സ്വര്‍ണം
ഏകദേശം 1000 കോടി ടണ്‍ സ്വര്‍ണം കടല്‍ജലത്തില്‍ അലിഞ്ഞു ചേര്‍ന്നിട്ടുണ്ടത്രേ, എന്നാല്‍ അത് വേര്‍തിരിച്ചെടുക്കാനുള്ള സൂത്രങ്ങള്‍ ഇതുവരെ അത്ര കണ്ട് വിജയിച്ചിട്ടില്ല.
ഏറ്റവും കൂടുതല്‍ സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന രാജ്യം നമ്മുടെ ഇന്ത്യയാണ്, വര്‍ഷം തോറും ഏകദേശം 65000 കോടി രൂപയുടെ സ്വര്‍ണം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നുണ്ടത്രെ.
സ്വര്‍ണത്തിന്റെ ശുദ്ധി കണക്കാക്കുന്ന അളവാണ് കാരറ്റ്, ശുദ്ധമായ സ്വര്‍ണം തീരെ മൃദുവായതിനാല്‍ ആഭരണങ്ങള്‍ നിര്‍മിക്കുമ്പോള്‍ അതില്‍ കുറച്ച് ചെമ്പും മറ്റ് ലോഹങ്ങളും ചേര്‍ക്കാറുണ്ട്, ശുദ്ധമായ സ്വര്‍ണം 24 കാരറ്റാണ്, അതില്‍ മറ്റ് ലോഹങ്ങള്‍ ചേര്‍ക്കുന്നതിനനുസരിച്ച് 22 കാരറ്റ്, 18 കാരറ്റ്, 14 കാരറ്റ് എന്നിങ്ങനെ സ്വര്‍ണത്തിന്‍റെ ശുദ്ധി കുറഞ്ഞു വരും.
കറുത്തീയം സ്വര്‍ണമാക്കാം,ഇങ്ങനെ ചിന്തിച്ചിരുന്ന ശാസ്ത്രജ്ഞര്‍ പണ്ടുണ്ടായിരുന്നു. ആല്‍ക്കെമിസ്റ്റുകള്‍ എന്നായിരുന്നു ഇവരെ വിളിച്ചിരുന്നത്. തത്വചിന്തകന്റെ കല്ല് എന്ന ഒരു പ്രത്യേക വസ്തു നിര്‍മ്മിക്കാനായിരുന്നു അവരുടെ ശ്രമം. ആ വസ്തു ഈയവുമായി കൂട്ടിച്ചേര്‍ത്താല്‍ സ്വര്‍ണമുണ്ടാക്കാം എന്നായിരുന്നു ആല്‍ക്കക്കെമിസ്റ്റുകളുടെ വിശ്വാസം, ഒട്ടേറെ സമയവും ധനവും പാഴാക്കിയെങ്കിലും അങ്ങനെയൊരു കല്ല് ആര്‍ക്കും നിര്‍മിക്കാന്‍ കഴിഞ്ഞിട്ടില്ല.