Encyclopedia

വെള്ളക്കൊക്ക് ഓര്‍ക്കിഡ്

ചിറകു വിരിച്ചുനില്‍ക്കുന്ന വെളുത്ത് കൊക്ക്! pecteilis radiata എന്ന ശാസ്ത്രനാമമുള്ള ഓര്‍ക്കിഡിന്‍റെ പൂക്കള്‍ കണ്ടാല്‍ ഇങ്ങനയേ തോന്നൂ. നല്ല ഈര്‍പ്പമുള്ള മണ്ണില്‍ വളരുന്ന ഈ ചെടിക്ക് 30 സെന്റിമീറ്റര്‍ വരെ നീളം ഉണ്ടാകാറുണ്ട്. തണ്ടിന്‍റെ അറ്റത്താണ് പൂക്കള്‍ ഉണ്ടാവുക. കീറിയിട്ടത് പോലെ തോന്നിപ്പിക്കുന്ന ഇതളുകള്‍ ആണ് ഇവയുടേത്. ചൈന, ജപ്പാന്‍ തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളില്‍ ഇവ വളരുന്നുണ്ട്.