Encyclopedia

മനില

ഫിലിപ്പീന്‍സിന്‍റെ തലസ്ഥാനമായ മനില ലോകത്തിലെ പഴക്കമേറിയ നഗരങ്ങളില്‍ ഒന്നാണ്. ജനസാന്ദ്രതയുടെ കാര്യത്തിലും മുന്‍പന്തിയിലാണ് ഈ നഗരം.1571-ല്‍ സ്പെയിന്‍കാരാണ് ഈ നഗരം സ്ഥാപിച്ചത്. ഒട്ടേറെ തവണ യുദ്ധങ്ങള്‍ കാരണം തകരുകയും പുനര്‍നിര്‍മിക്കപ്പെടുകയും ചെയ്തിട്ടുള്ള മനില, ടോക്കിയോ കഴിഞ്ഞാല്‍ പ്രകൃതിദുരന്തങ്ങള്‍ കാരണം ഏറ്റവുമധികം നാശനഷ്ടങ്ങളുണ്ടായ തലസ്ഥാനനഗരമാണ്, എങ്കിലും തെക്കുകിഴക്കന്‍ ഏഷ്യയിലെ സമ്പന്നമായ നഗരങ്ങളുടെ കൂട്ടത്തിലാണ് ഇതിന്റെ സ്ഥാനം. ഫിലിപ്പീന്‍സിലെ പല സംരംഭങ്ങളും ആദ്യം ആരംഭിച്ചത് മനിലയാണ്. ആദ്യ സര്‍വ്വകലാശാല, സ്റ്റോക്ക് എക്സ്ചേഞ്ച് തുടങ്ങിയവ ഉദാഹരണം, ഇവിടത്തെ സാന്‍ അഗസ്റ്റിന്‍ ചര്‍ച്ച് ഒരു യുനെസ്കോ പൈതൃകകേന്ദ്രമാണ്. മനിലയിലെ പ്രധാന നദിയാണ് പാസിഗ്.