Encyclopedia

ആംസ്റ്റര്‍ഡാം

നെതര്‍ലന്‍ഡ്‌സിന്‍റെ തലസ്ഥാനമാണ് ആംസ്റ്റര്‍ഡാം എന്നാല്‍, രാജ്യത്തിന്‍റെ ഭരണസിരാകേന്ദ്രം ഹേഗ് ആണ്. ആംസ്റ്റല്‍ നദിയിലെ ഒരു അണക്കെട്ടുമായി ബന്ധപ്പെട്ടാണ് ആംസ്റ്റര്‍ഡാമിന് ആ പേര് ലഭിച്ചത്. പതിനേഴാം നൂറ്റാണ്ടിലെ ഡച്ച് സുവര്‍ണകാലത്ത് ലോകത്തെ പ്രധാനപ്പെട്ട തുറമുഖങ്ങളിലൊന്നായിരുന്നു ഇവിടം. 177-ലധികം രാജ്യങ്ങളിലെ പൗരന്മാര്‍ വസിക്കുന്നതിനാല്‍ വ്യത്യസ്ത സംസ്കാരങ്ങളുടെ കേന്ദ്രമാണ് ഈ നഗരം.

  നഗരത്തില്‍ 100 കിലോമീറ്ററിലേറെ നീളത്തില്‍ തോടുകളുണ്ട്. മിക്കവയിലും ബോട്ടുഗതാഗതമുണ്ട്. വെള്ളപ്പൊക്കം തടയാനായി പണികഴിപ്പിച്ചതാണ് ഇവ. അങ്ങനെയുണ്ടായ 90-ഓളം ദ്വീപുകളെ ഏതാണ്ട് 1,300 പാലങ്ങള്‍ കൊണ്ട് പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നു. ഫിലിപ്സ് പോലെയുള്ള വന്‍കിട ബ്രാന്‍ഡുകളുടെ ആസ്ഥാനമാണ് ആംസ്റ്റര്‍ഡാം.