Encyclopedia

വോര്‍സോ

പോളണ്ടിന്റെ തലസ്ഥാനം ആണ് വോര്‍സോ. അവിടത്തെ ഏറ്റവും വലിയ നഗരവും ഇത് തന്നെ. വിസ്റ്റ്യൂല നദിക്കരയിലാണ് വോര്‍സോ സ്ഥിതിചെയ്യുന്നത്. രണ്ടാo ലോകമഹായുദ്ധത്തിന് മുമ്പ് ലോകത്തിലെ ഏറ്റവും മനോഹരമായ നഗരങ്ങളില്‍ ഒന്നായിരുന്നു ഇത്. ഇവിടത്തെ ചരിത്രപ്രധാനമായ പഴയ പട്ടണം ലോക പൈതൃകപ്പട്ടികയില്‍ ഉള്‍പ്പെടുന്നു. ടൂറിസത്തിന് പ്രശസ്തമായ വോര്‍സോ ജനവാസത്തിന് ഏറ്റവും യോജിച്ച നഗരങ്ങളില്‍ ഒന്നാണ്. നാഷണല്‍ മ്യൂസിയം ഗ്രാന്‍ഡ്‌ തിയറ്റര്‍ ഓള്‍ഡ്‌ ടൗണ്‍മാര്‍ക്കറ്റ് പ്ലേസ് തുടങ്ങിയവ പ്രധാന ആകര്‍ഷണങ്ങളാണ്.