Encyclopedia

സോള്‍

ദക്ഷിണ കൊറിയയുടെ തലസ്ഥാനമാണ് സോള്‍. തലസ്ഥാനം എന്നാണ് ഈ പേരിന്‍റെ അര്‍ഥം. ഹാന്‍ നദിക്കരയില്‍ സ്ഥിതിചെയ്യുന്ന ഈ നഗരം പര്‍വതങ്ങളാലും ചെറുകുന്നുകളാലും ചുറ്റപ്പെട്ടുകിടക്കുന്ന രണ്ടായിരം വര്‍ഷത്തിലേറെ ചരിത്രമുള്ള സോളില്‍ അഞ്ച് ലോകപൈതൃക കേന്ദ്രങ്ങളുണ്ട്.

  സോളില്‍ നിന്ന് ഏകദേശം 50 കിലോമീറ്റര്‍ അകലെയാണ് ഉത്തരകൊറിയ‘ അതിര്‍ത്തി. 1986-ലെ ഏഷ്യന്‍ ഗെയിംസ്, 1988-ലെ ഒളിംപിക്സ്, 2022-ലെ ഫിഫ ലോകകപ്പ്‌ എന്നിവയ്ക്ക് ആതിഥ്യം വഹിച്ചത് ഈ നഗരമാണ്. തയ്ക്വാന്‍ഡോയുടെ ആസ്ഥാനമാണ് സോള്‍. ലോകത്തിലെ വന്‍ സാമ്പത്തിക ശക്തികളില്‍ ഒന്നായ സോളാണ് സാംസങ്ങ് ,എല്‍ജി, ഹ്യുണ്ടായ് തുടങ്ങിയ വമ്പന്‍ ബ്രാന്‍ഡുകളുടെ ആസ്ഥാനം