മെല്‍ബണ്‍
ഓസ്ട്രേലിയയുടെ ഉദ്യാനനഗരം എന്നറിയപ്പെടുന്ന നഗരമാണ് മെല്‍ബണ്‍. വിക്ടോറിയ സംസ്ഥാനത്തിന്റെ തലസ്ഥാനമായ ഈ നഗരം യാരാ നദിയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത്.
1850-കളില്‍ ഇവിടെ നടന്ന സ്വര്‍ണശേഖരം ഈ നഗരത്തിന്റെ വളര്‍ച്ചയ്ക്ക് കാരണമായി ഇന്ന് വിനോദസഞ്ചാരവും ഐടി സേവനങ്ങളും ചരക്കുനീക്കവുമൊക്കെയാണ് ഇവിടത്തെ സാമ്പത്തിക സ്രോതസുകള്‍. ഉദ്യാനങ്ങള്‍, നാഷണല്‍ പാര്‍ക്കുകള്‍, ക്വീന്‍ വിക്ടോറിയ മാര്‍ക്കറ്റ്, മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട് എന്നിവയൊക്കെ സഞ്ചാരികളെ ആകര്‍ഷിക്കുന്ന കേന്ദ്രങ്ങളാണ് കാലാവസ്ഥയിലെ നാല് സീസണുകളും അടുത്തടുത്ത ദിവസങ്ങളില്‍ അനുഭവപ്പെടുന്ന അപൂര്‍വ്വ സ്ഥലം കൂടിയാണ് മെല്‍ബണ്‍. സമുദ്രതാപനിലയിലുണ്ടാകുന്ന വ്യതിയാനമാണ് ഇതിനു കാരണം.