കഥകളി
ലോകം ഏറെ ആദരവോടെയും ആശ്ചര്യത്തോടയും കാണുന്ന ലോകോത്തര കലയാണ് കഥകളി. സംഗീതവും സാഹിത്യവും അഭിനയവും നൃത്തവും വാദ്യവും ചിത്രശില്പകലയുമൊക്കെ സമന്വയിക്കുന്ന ഇതുപോലൊരു കലാരൂപം ലോകത്ത് വേറെയില്ല.
സകല കലകളുടെയും സംഗമമായ കല എന്ന അര്‍ത്ഥത്തില്‍ കലകളുടെ രാജാവ് എന്ന് കഥകളിയെ വിശേഷിപ്പിക്കാറുണ്ട്,ഒരേ സമയം കലകളുടെ രാജാവും രാജാക്കന്മാരുടെ കലയുമാണ് കഥകളി.കാരണം, കഥകളിയുടെ ഉപജ്ഞാതാക്കളും പരിഷ്കര്‍ത്താക്കളുമെല്ലാം രാജാക്കന്മാരാണ്. മാത്രമല്ല, തുടക്കത്തില്‍ രാജകുടുംബാംഗങ്ങളും ബ്രാഹ്മണരും മാത്രമായിരുന്നു കഥകളിയുടെ ആസ്വാദകര്‍.
കോഴിക്കോട്ടെ സാമൂതിരി രാജാവിന്റെ മേല്‍നോട്ടത്തില്‍ നടത്തിയിരുന്ന കൃഷ്ണനാട്ടം എന്ന കലാരൂപമാണ് കഥകളിയുടെ ഉല്പത്തിക്കു കാരണമായതെന്ന് കരുതുന്നു. കൃഷ്ണനാട്ടത്തെക്കുറിച്ച് കേട്ടറിഞ്ഞ കൊട്ടാരക്കര തമ്പുരാന് ഒരിക്കല്‍ തന്റെ കൊട്ടാരത്തില്‍ ഈ കലാരൂപം അവതരിപ്പിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. എന്നാല്‍, സാമൂതിരി അത് നിരസിക്കുകയും കൃഷ്ണനാട്ടം കണ്ടു രസിക്കാന്‍ മാത്രം കഴിവുള്ളവര്‍ തെക്കന്ദിക്കിലില്ലെന്നു പറഞ്ഞ് ആക്ഷേപിക്കുകയും ചെയ്തത്രേ, ഇതില്‍ അമര്‍ഷവും വാശിയും പൂണ്ട കൊട്ടാരക്കര തമ്പുരാന് രാമനാട്ടം എന്ന പുതിയൊരു കലാരൂപം ആരംഭിച്ചു. ഇതു പരിഷ്കരിച്ചാണ് കഥകളിയെക്കുറിച്ചുള്ള ഏറ്റവും പ്രശസ്തമായ ഐതീഹ്യം.
രാമനാട്ടക്കാരെ അയച്ചുകൊടുക്കാത്ത വാശിയില്‍ സാമൂതിരി കൃഷ്ണനാട്ടം ഉണ്ടാക്കിയെന്നാണ് ഐതിഹ്യമെന്നും ഒരു വാദമുണ്ട് എന്നാല്‍, ഇതു രണ്ടും ശരിയല്ലെന്നും കോട്ടയത്തു തമ്പുരാനാണ് കഥകളിയുടെ ഉപജ്ഞാതാവെന്നും ചില പണ്ഡിതര്‍ പറയുന്നു.
പതിനേഴാം നൂറ്റാണ്ടിന്റെ പകുതിയോടെയാണ് രാമനാട്ടത്തിന്റെ പിറവി എന്നു കരുതുന്നു. ഒട്ടേറെ പരിഷ്കാരങ്ങള്‍ക്കു ശേഷമാണ് രാമനാട്ടം ഇന്നത്തെ കഥകളിയായിത്തീര്ന്നത്. ശാസ്ത്രക്കളി, ചാക്യാര്‍കൂത്ത്, കൂടിയാട്ടം, കൃഷണനാട്ടം, അഷ്ടപദിയാട്ടം, ദാസിയാട്ടം, തെരുക്കൂത്ത്, തെയ്യം, തിറ, പടയണി തുടങ്ങിയ ക്ലാസിക്കല്‍, നാടന്‍ കലാരൂപങ്ങളുടെ അംശങ്ങള്‍ കഥകളിയില്‍ പ്രകടമാണ്.
വെട്ടത്തുരാജാവ്, കപ്ലങ്ങോട്ട്, നമ്പൂതിരി, കല്ലടിക്കോട്ട് കളരിയിലെ ചാത്തുപ്പണിക്കര്‍ എന്നിവര്‍ കഥകളിയെ പരിഷ്കരിക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചു.18-ആം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന കോട്ടയത്തു തമ്പുരാനാണ് കഥകളിക്ക് സാഹിത്യത്തിന്റെ കെട്ടുറപ്പ് നല്‍കിയത്. രാമായണം കഥ വിട്ട് താന്‍ രചിച്ച ആട്ടക്കഥകളെ അടിസ്ഥാനമാക്കി അദ്ദേഹം കഥകളി പരിഷ്കരിച്ചു. അതോടെ രാമനാട്ടം, കഥകളി എന്ന പേരില്‍ പ്രസിദ്ധമായി. പിന്നീട് തിരുവിതാംകൂര്‍ രാജാക്കന്മാര് കഥകളിയെ പരിപോഷിപ്പിച്ചു.
20-ആം നൂറ്റാണ്ടില്‍ നാശത്തിലേക്കു നീങ്ങിയ കഥകളിയെ ലോകപ്രശസ്തമാക്കിയത് മഹാകവി വള്ളത്തോളിന്റെ ശ്രമങ്ങളാണ്.