അഷ്ടപദിയാട്ടം
ജയദേവകവി രചിച്ച ഗീതഗോവിന്ദം എന്ന കൃതിയെ അടിസ്ഥാനമാക്കി ചാക്യാന്മാര് ആവിഷ്കരിച്ച കലാരൂപമാണ് അഷ്ടപദിയാട്ടം, കേരളീയ ക്ഷേത്രകലകളില്‍ ഏറെ പ്രചരിപ്പിട്ടില്ലാത്തതും ഇന്ന് നിലവിലില്ലാത്തതുമായ കലാരൂപമാണിത്.
ഗീതഗോവിന്ദത്തെ കേരളീയര്‍ അഷ്ടപദിയെന്നാണ് വിളിക്കുന്നത്, ഓരോ ഗീതത്തിലും എട്ടു പദങ്ങള്‍ വീതമുള്ളതിനാലാണ് ഈ പേരു വന്നത്. കേരളത്തിലെ പല ക്ഷേത്രങ്ങളിലും പ്രത്യേകിച്ച് വിഷ്ണുക്ഷേത്രങ്ങളില്‍ അഷ്ടപദി പാടാറുണ്ട്.
ഒറ്റ വാചകത്തില്‍ പറഞ്ഞാല്‍ ഗീതഗോവിന്ദത്തിന്റെ രംഗാവിഷ്കാരമായിരുന്നു. അഷ്ടപദിയാട്ടം, കൂടിയാട്ടത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാവണം ചാക്യാന്മാര് ഈ കലാരൂപം സൃഷ്ടിച്ചത് എന്നാണ് പരക്കെയുള്ള വിശ്വാസം, ക്ഷേത്രങ്ങളിലെ കൂത്തമ്പലങ്ങളില്‍ തന്നെയാണ് ഈ കലാരൂപവും അവതരിപ്പിച്ചിരുന്നത്. ചാക്യാരും നങ്ങ്യാരും ചേര്‍ന്ന് അഭിനയിച്ചിരുന്ന ഈ കലാരൂപത്തിലെ മുദ്രകളും വേഷങ്ങളുമൊക്കെ കൂടിയാട്ടത്തില്‍ നിന്നും സ്വീകരിച്ചവയായിരുന്നു.
ചെണ്ട ഒഴികെയുള്ള വാദ്യങ്ങള്‍ അഷ്ടപദിയാട്ടത്തില്‍ ഉപയോഗിച്ചിരുന്നു.കൃഷ്ണന്, രാധ, സഖി, എന്നീ മൂന്നു കഥാപാത്രങ്ങളാണ് അഷ്ടപദിയാട്ടത്തില്‍ ഉണ്ടായിരുന്നത്.
കൃഷ്ണനാട്ടത്തിന്റെ പ്രചാരത്തോടെ ഈ കലാരൂപം അരങ്ങില്‍ നിന്നും അപ്രത്യക്ഷമായി