പ്രമേഹ ദിനം
നിശ്ശബ്ദ കൊലയാളിയായ പ്രമേഹരോഗത്തെക്കുറിച്ച് ബോധവത്കരണത്തിനായി ലോകാരോഗ്യസംഘടന ആഹ്വാനം ചെയ്ത ദിനമാണിത്, ഇന്റര്‍നാഷണല്‍ ഡയബറ്റിസ് ഫെഡറേഷന് ആണ് 1991-ല്‍ പ്രമേഹ ദിനം എന്ന ആശയം മുന്നോട്ടു വെച്ചത്. ലോകാരോഗ്യസംഘടന ഇത് അംഗീകരിച്ചു. ശരിയായ ജീവിത രീതികളിലൂടെ പ്രമേഹത്തെ നിയന്ത്രിച്ചില്ലെങ്കില്‍ അതു മരണകാരണം പോലുമാവാം. രോഗാവസ്ഥയെക്കുറിച്ച് പ്രചാരണവും ആരോഗ്യകരമായ ജീവിതശൈലികളിലൂടെ പ്രമേഹത്തെ പ്രതിരോധിക്കാന്‍ കഴിയും എന്ന സന്ദേശം നല്‍കലുമാണ് ദിനാചരണ ലക്ഷ്യം.