Encyclopedia

സാമൂഹ്യ നീതി ദിനം

വര്‍ഷം തോറും ഫെബ്രുവരി 20-ന് സാമൂഹ്യ നീതി ദിനമായി ലോകമെങ്ങും ആചരിക്കാന്‍ 2007-ല്‍ ഐക്യരാഷ്ട്രസഭ തീരുമാനിച്ചു, മതം, വര്‍ഗം, നിറം, വംശം, സംസ്ക്കാരം, ശാരീരികവൈകല്യം തുടങ്ങി ഏതിന്‍റെയെങ്കിലും പേരില്‍ ഒരാളും അപമാനിക്കപ്പെടാനോ വിവേചനത്തിന് ഇരയാവനോ പാടില്ല എന്നതാണ് ദിനാചരണ സന്ദേശം, അപ്പോള്‍ മാത്രമേ സമൂഹ വികസനവും മനുഷ്യന്‍റെ അന്തസിന്റെ പരിപാലനവും സാധ്യമാവൂ.

   എല്ലാവര്‍ക്കും തുല്യ അവസരം എന്ന ആശയമാണ് സാമൂഹികനീതി എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നതെന്ന് യു എന്‍ ചൂണ്ടിക്കാട്ടുന്നു. ദാരിദ്ര്യനിര്‍മാജനം, തൊഴിലവസരങ്ങളുടെ വര്‍ധന, സ്ത്രീ പുരുക്ഷ സമത്വം എന്നിവയ്ക്കായുള്ള വിവിധ പരിപാടികളും ബോധവല്‍ക്കരണവും ഈ ദിനത്തില്‍ സംഘടിപ്പിക്കണമെന്ന് ഐക്യരാഷ്ട്രസഭ എല്ലാ രാജ്യങ്ങളോടും അഭ്യര്‍ഥിച്ചിട്ടുണ്ട്.