Encyclopedia

റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍

കമ്പ്യൂട്ടറുകള്‍ സമൂഹത്തിലെ എല്ലാവര്‍ക്കും ഒന്നുപോലെ പ്രയോജനപ്പെടണമെന്ന വാദമാണ് അമേരിക്കക്കാരനായ റിച്ചാര്‍ഡ് സ്റ്റാള്‍മാനെ പ്രശസ്തനാക്കിയത്.1984-ല്‍ അദ്ദേഹം സമാനചിന്താഗതിക്കാരായ പ്രോഗ്രാര്‍മാരുടെ സഹായത്തോടെ ഫ്രീ സോഫ്റ്റ്‌വെയര്‍ ഫൗണ്ടേഷന്‍ എന്ന പ്രസ്ഥാനം ആരംഭിച്ചു. ആര്‍ക്കും പഠിക്കാനും പകര്‍ത്താനും കൈമാറ്റം ചെയ്യാനും സ്വാതന്ത്യമുള്ള ഒരു ഓപ്പറേറ്റിങ് സിസ്റ്റത്തിന്‍റെ നിര്‍മാണത്തിനു അദ്ദേഹം തുടക്കം കുറിച്ചു. ലിനക്സ് എന്നാണീ ഓപ്പറേറ്റിങ് സിസ്റ്റത്തിന്‍റെ പേര്.