EncyclopediaWild Life

ഗോട്ട് ഹാര്‍ഡ് ബേസ് ടണല്‍

അതിവേഗം പുരോഗമിച്ചുകൊണ്ടിരിക്കുന്ന വമ്പന്‍ തുരങ്കമാണ് സ്വിറ്റ്സര്‍ലന്‍ഡിലെ ഗോട്ട് ഹാര്‍ഡ് ബേസ് ടണല്‍ 57 കിലോമീറ്റര്‍ നീളത്തില്‍ നിര്‍മാണം നടന്നു കഴിഞ്ഞു. അതിലേറെ നീളത്തില്‍ ഇനിയും നിര്‍മിക്കുകയും വേണം. ആകെ 151.84 കിലോമീറ്റര്‍ ആയിരിക്കും. നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ തുരങ്കത്തിന്റെ നീളം അപ്പോഴത് ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയില്‍തുരങ്കവുമാകും. ഇതിന്റെ നിര്‍മാണം 2017-ല്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

   പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ യൂറോപ്പിന്റെ തെക്ക് വടക്ക് പ്രദേശങ്ങളിലേക്കുള്ള പ്രധാന ഗതാഗത മാര്‍ഗമാകും ഈ തുരങ്കം. ഇപ്പോഴത്തേക്കാള്‍ സഞ്ചാര സമയം കുറയ്ക്കാന്‍ തുരങ്കം ഉപകരിക്കും, തുരങ്കനിര്‍മാണം പൂര്‍ത്തിയായാല്‍ തങ്ങള്‍ക്ക് ജര്‍മനിയും ഓസ്ട്രേലിയയുമായുള്ള വ്യാപാരത്തില്‍ വന്‍കുതിച്ചുചാട്ടമുണ്ടാകുമെന്നു സ്വിറ്റ്സര്‍ലന്‍ഡ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.

  ട്രെയിനുകള്‍ക്ക് പരമാവധി വേഗം ലഭിക്കുന്ന വിധത്തിലുള്ള സൗകര്യങ്ങള്‍ ഒരുക്കിക്കൊണ്ടാണ് തുരങ്കനിര്‍മ്മാണം നടക്കുന്നത്. യാത്ര തീവണ്ടികള്‍ക്ക് മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗത്തില്‍ തുരങ്കത്തിലൂടെ പാഞ്ഞു പോകാനാകുമെന്ന് കരുതപ്പെടുന്നു.

  ദീര്‍ഘമായ തുരങ്കപ്പാതയില്‍ നാല് സ്ഥലത്താണ് നിര്‍മ്മാണം പുരോഗമിക്കുന്നത്. ഒടുവില്‍ ഇവ തമ്മില്‍ കൂട്ടി യോജിപ്പിക്കുന്നതോടെ തുരങ്കനിര്‍മ്മാണം പൂര്‍ത്തിയാകും.

  ഓരോ ട്രാക്ക് വീതമുള്ള രണ്ടു തുരങ്കമായാണ് ഗോള്‍ട്ട് ഹാര്‍ഡ് ബേസ് തുരങ്കം നിര്‍മിക്കുന്നത്. ഓരോ 325 മീറ്ററിലും ഇരുതുരങ്കങ്ങളേയും ബന്ധിപ്പിക്കുന്ന ഇടങ്ങളുണ്ടാകും ഇടയ്കുള്ള രണ്ട് സ്റ്റേഷനുകളില്‍ വച്ച് തീവണ്ടികള്‍ക്ക് തുരങ്കങ്ങള്‍ പരസ്പരം മാറാനും സൗകര്യമുണ്ടാകും, പലവിധ ആധുനിക സൗകര്യങ്ങളോടു കൂടിയ സ്റ്റേഷന്‍ ആണ് തുരങ്കത്തിനകത്ത് നിര്‍മിക്കാന ഉദ്ദേശിക്കുന്നത്.

  അഞ്ച് സെക്ഷനുകളിലായാണ് നിര്‍മ്മാണജോലികള്‍ പുരോഗമിക്കുന്നത്. എസ്റ്റ് ഫെല്‍ഡ് എന്നറിയപ്പെടുന്ന സെക്ഷനില്‍ 7 കിലോമീറ്റര്‍ നീളത്തില്‍ ഇരട്ടതുരങ്കത്തിന്‍റെ നിര്‍മ്മാണം നടന്നുവരുന്നു. നിശ്ചിത സമയത്തുതന്നെ ഈ ഭാഗത്തെ നിര്‍മാണ ജോലികള്‍ പൂര്‍ത്തിയാകുമെന്നാണ് ഇപ്പോഴത്തെ നില സൂചിപ്പിക്കുന്നത്.

  ആംസ്റ്റെഗ് എന്ന സെക്ഷനാണ്.11.4 കിലോമീറ്റര്‍ ആണ് ഈ ഭാഗത്തിന്‍റെ നീളം. തുരങ്കം തീര്‍ത്ത് ഇവിടെ റെയില്‍വേട്രാക്കുകള്‍ ഉറപ്പിക്കാന്‍ തുടങ്ങിയിരിക്കുന്നു.

  സെഡ്രണ്‍ എന്ന മൂന്നാം ഭാഗത്തിന്റെ പണിയും ദ്രുതഗതിയില്‍ നടക്കുന്നു. 6.8 കിലോമീറ്റര്‍ ആണ് ഈ ഭാഗത്തിന്‍റെ നീളം. ഈ വര്‍ഷം തന്നെ ഈ ഭാഗത്തെ നിര്‍മാണജോലികളും തീരും. നാലാം സെക്ഷനാണ് ഫെയ്ഡോ 14.6 കിലോമീറ്റര്‍ ആണ് ഈ ഭാഗത്ത്തുരങ്കത്തിന്റെ നീളം. അവസാനഭാഗമായ ബോഡിയോസെക്ഷനില്‍ 16.6 കിലോമീറ്റര്‍ ദൂരത്തിലുള്ള തുരങ്കനിര്‍മാണമാണ് നടക്കുനത്.