കരടികള്‍
നൂറ്റാണ്ടുകളായി മനുഷ്യരില്‍ സ്നേഹവും ഭയവും കൗതകവുമെല്ലാം ഉണര്‍ത്തുന്ന ജീവികളാണ് കരടികള്‍, ധാരാളം യക്ഷിക്കഥകളിലും നാടോടിക്കഥകളിലും ഇവ കഥാപാത്രങ്ങളായിട്ടുണ്ട്. നിരവധി പുസ്തകങ്ങളിലും സിനിമകളിലും ടെലിവിഷന്‍ പരമ്പരകളിലും ഇവ നിറഞ്ഞു നില്‍ക്കുന്നു.
മാംസഭോജികളായ സസ്തനികള്‍ ഉള്‍പ്പെടുന്ന കാര്‍ണിവോറ വിഭാഗത്തിലാണ് വ്യത്യസ്തസ്വഭാവക്കാരും ഭീകരരൂപികളുമായ കരടികളുടെ സ്ഥാനം. കടുവ, സിംഹം, പുള്ളിപ്പുലി, കുറുനരി, ചെന്നായ, പൂച്ച, കീരി, കടലാന, നീര്‍ നായ, കഴുതപ്പുലി തുടങ്ങിയവയെല്ലാം കാര്‍ണിവോറയിലെ അര്‍സിഡേ എന്ന കുടുംബത്തില്‍ പെട്ടവരാണ് കരടികള്‍.
ഭാരമേറിയതും രോമാവൃതവുമായ ശരീരം, ചെറിയവാല്‍, വലിയ പരന്ന പാദങ്ങളോടു കൂടിയ ബലിഷ്ടമായ കാലുകള്‍, നീണ്ട നഖങ്ങളുള്ള അഞ്ചു വിരലുകള്‍, ചെറിയ കറുത്ത കണ്ണുകള്‍ എന്നിവയെല്ലാം കരടികളുടെ ലക്ഷണങ്ങളാണ്. രോമത്തിന് ചാരനിറമോ തവിട്ടോ, കറുപ്പോ, മഞ്ഞകലര്‍ന്ന വെള്ള നിറമോ ആയിരിക്കും. പൊതുവേ നീളമേറിയ രോമങ്ങളാണ് ഉള്ളത്.
ഭൂമധ്യരേഖയ്ക്ക് വടക്കുള്ള പ്രദേശത്താണ് കരടികള്‍ കൂടുതലായും കാണപ്പെടുന്നത്, ഏഷ്യ, യൂറോപ്പ്, ആര്‍ട്ടിക് പ്രദേശം, വടക്കേഅമേരിക്ക തുടങ്ങിയ ഭൂവിഭാഗങ്ങളില്‍ കരടിയുണ്ട്. ഓസ്ട്രേലിയ, ആഫ്രിക്ക, അന്റാര്‍ട്ടിക്ക എന്നിവിടങ്ങളില്‍ വനത്തില്‍ ജീവിക്കുന്ന കരടികള്‍ ഇല്ല.
താമസിക്കാനും ഇര തേടാനുമായി പ്രത്യേക ഭൂവിഭാഗം തന്നെ മിക്ക കരടികളും തിരഞ്ഞെടുക്കാറുണ്ട്. അവിടെ മാളങ്ങളും ജലസ്രോതസ്സുകളും മറ്റു കാണാം.ഈ ഭൂ വിഭാഗത്തെ ആ കരടിയുടെ ഹോം റെയ്ഞ്ച് എന്ന് വിശേഷിപ്പിക്കുന്നു. ഈ സ്ഥലത്തിന്‍റെ അതിര്‍ത്തിയിലെ മരങ്ങളില്‍ ചില അടയാളങ്ങള്‍ അവ ഉണ്ടാക്കും.
ഭൂമിയുടെ കിടപ്പും, ഭക്ഷണലഭ്യതയും ജീവികളുടെ ജനസാന്ദ്രതയുമനുസരിച്ച് ഹോംറെയ്ഞ്ചിന്റെ വലിപ്പത്തിന് വ്യത്യാസമുണ്ടാകും. അമേരിക്കയിലെ സ്മോക്കിപര്‍വതനിരകളിലുള്ള കരിങ്കരടിക്ക് 40ചതുരശ്രകിലോമീറ്ററോളം ഹോംറെയ്ഞ്ച് ഉണ്ടാകും. ഇഡാഹോയിലെ കരിങ്കരടിയുടെ ഹോംറെയ്ഞ്ച് 100 ചതുരശ്രകിലോമീറ്റര്‍ ആണ്. അവിടെ ഭക്ഷ്യവസ്തുക്കള്‍ കുറവാണെന്നതാണ് കാരണം. ഏഷ്യന്‍ കരിങ്കരിടികളുടെ ഹോംറെയ്ഞ്ച് 5 ചതുരശ്രകിലോമീറ്റര്‍ ആണ്.