ചംബൽ നദി
മദ്ധ്യേന്ത്യയിലെ ഒരു നദിയാണ് ചംബൽ. യമുനാ നദിയുടെ ഒരു പോഷകനദിയാണിത്. പുരാണങ്ങളിൽ ചർമ്മണ്വദി നദി എന്ന് ഈ നദി അറിയപ്പെടുന്നു. ഇന്ത്യയിലെ അധികമായി മലിനീകരിക്കപ്പെട്ടിട്ടില്ലാത്ത നദികളിലൊന്നാണിത്. നദിയുടെ 400 കിലോമീറ്ററിലധികം ചംബൽ വന്യജീവി സംരക്ഷണ കേന്ദ്രത്തിനകത്താണ് സ്ഥിതിചെയ്യുന്നത്. പുരാണപ്രസിദ്ധമായ ഷിപ്ര നദി ചമ്പൽ നദിയിലാണ് സംഗമിക്കുന്നത്.
ഉദ്ഭവം
മദ്ധ്യപ്രദേശിൽ ഇൻഡോറിനടുത്തിള്ള മഹൂ പട്ടണത്തിൽ വിന്ധ്യ പർവതനിരയുടെ തെക്കൻ ചരിവിലാണ് ഇതിന്റെ ഉദ്ഭവം.
പ്രയാണം
മദ്ധ്യപ്രദേശിലൂടെ വടക്ക്-വടക്ക് കിഴക്കൻ ദിശയിൽ ഒഴുകിയശേഷം രാജസ്ഥാനിലൂടെ സഞ്ചരിക്കുന്നു. പിന്നീട് രാജസ്ഥാനും മദ്ധ്യപ്രദേശിനുമിടയിൽ ഒരു അതിർത്തി സൃഷ്ടിച്ചുകൊണ്ട് ഒഴുകുന്നു. അതിനുശേഷം തെക്ക് കിഴക്കൻ ദിശയിലേക്ക് തിരിഞ്ഞ് ഉത്തർപ്രദേശിൽവച്ച് യമുനയോട് ചേരുന്നു.