Encyclopedia

മാഹി നദി

പടിഞ്ഞാറൻ ഇന്ത്യയിലെ ഒരു നദിയാണ് മാഹി. മദ്ധ്യപ്രദേശിലാണ് ഇതിന്റെ ഉദ്ഭവം. ഉദ്ഭവസ്ഥാനത്തുനിന്ന് രാജസ്ഥാനിലെ വഗദ് പ്രദേശത്തുകൂടി ഒഴുകി ഗുജറാത്തിൽ പ്രവേശിക്കുന്നു. കാംബേയ്ക്കടുത്തുവച്ച് അറബിക്കടലിൽ പതിക്കുന്നു. ആകെ നീളം ഏകദേശം 500 കിലോമീറ്ററാണ്. ഏകദേശം 40000 ചതുരശ്ര കിലോമീറ്റർ പ്രദേശത്തെ ജലം മാഹി നദിയിൽ ഒഴുകിയെത്തുന്നു.

ബോംബെയിലെ മാഹി കന്ത ഏജൻസിക്ക് ആ പേര് ലഭിച്ചത് മാഹി നദിയിൽ നിന്നാണ്. അറബിക്കഥകളിൽ പലതിലും പരാമർശിക്കപ്പെടുന്ന മെഹ്‌വാസികൾ എന്ന പർ‌വതവാസികളായ കൊള്ളക്കാരുടേയും പേരിന്റെ ഉദ്ഭവം മാഹി നദിയാണ്.