Encyclopedia

പാലാർ നദി

ദക്ഷിണ ഭാരതത്തിലെ ഒരു പ്രധാന നദിയാണ്.കർണ്ണാടകത്തിലെ കോലാറിലുള്ള നന്ദി ഹിൽസ് ആണ് പാലാർ നദിയുടെ ഉത്ഭവസ്ഥാനം. കർണാടക, ആന്ധ്രാപ്രദേശ്‌, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലൂടെ ഒഴുകുന്ന പാലാർ നദിക്ക് 348 കിലോമീറ്റർ നീളമുണ്ട്. ചെന്നൈ നഗരത്തിൽ നിന്നും 100 കിലോമീറ്റർതെക്കുമാറി വയലൂർ എന്ന സ്ഥലത്ത് വെച്ച് പാലാർ നദി ബംഗാൾ ഉൾക്കടലിൽ പതിക്കുന്നു. തിരുവണ്ണാമലൈയിൽ കൂടി ഒഴുകുന്ന ചെയ്യാർ നദിയാണ് പാലാറിന്റെ പ്രധാന പോഷകനദി. വാണിയമ്പാടി, അമ്പൂർ, ചെങ്കൽപ്പേട്ട്, കാഞ്ചീപുരം, വെല്ലൂർ എന്നീ പട്ടണങ്ങൾ പാലാർ നദിയുടെ കരകളിലായി സ്ഥിതി ചെയ്യുന്നു.