Encyclopedia

മഹാനദി

വടക്കേ ഇന്ത്യയിലെ നാല് വൻ നദികളിൽ ഹിമാലയത്തിൽനിന്ന് ഉത്ഭവിക്കാത്ത ഒരേയൊരു നദിയാണ് മഹാനദി. ഛത്തീസ്ഗഡിലെ റായ്‌പൂർ ജില്ലയിലെ മലനിരകളിലാണ് ഇതിന്റെ ഉത്ഭവം. പ്രധാനമായും ഛത്തീസ്ഗഢിലൂടെയും ഒറീസയിലൂടെയുമാണ് ഈ നദി ഒഴുകുന്നത്. ഏകദേശം 860 കിലോമീറ്റർ നീളമുള്ള മഹാനദി ഒടുവിൽ ബംഗാൾ ഉൾക്കടലിനോട് ചേരുന്നു. മഹാനദിയിലെ വെള്ളപ്പൊക്കം മൂലം ചത്തീസ്ഗഡിലും മറ്റും കനത്ത നാശനഷ്ടങ്ങൾ ഉണ്ടാകാറുണ്ട്. ഒറീസയിലെ സാംബല്പൂർ ജില്ലയിൽ മഹാനദിക്കു കുറുകേയാണ്‌ ഹിരാക്കുഡ് അണക്കെട്ട് നിർമ്മിക്കപ്പെട്ടിരിക്കുന്നത്.

പോഷക നദികൾ

സിയോനാദ്

ഹസിദിയോ

മണ്ഡ്

ഈബ്

ജോംഗ്

ഓങ്

തെൽ

പുരാണത്തിൽ

മഹാനദിയേക്കുറിച്ച് മഹാഭാരതത്തിൽ പരാമർശിക്കുന്നുണ്ട്. പഞ്ചപാണ്ഡവരിൽ ഒരാളായ അർജ്ജുനൻ ഒരിക്കൽ മഹാനദിയിൽ സ്നാനം ചെയ്തതായും പറയുന്നു.

ധാതുനിക്ഷേപം

മഹാനദിയുടെ തീരപ്രദേശങ്ങളിൽ വൻ ധാതുനിക്ഷേപങ്ങൾ കാണപ്പെടുന്നു. ചുണ്ണാമ്പ്, മാംഗനീസ്, ഇരുമ്പയിര് എന്നിവയാണവ.