വടക്കൻ അയർലണ്ട്
യുണൈറ്റഡ് കിങ്ഡത്തിലെ നാലു രാജ്യങ്ങളിൽ ഒന്നാണ് വടക്കൻ അയർലണ്ട് അഥവാ നോർത്തേൺ അയർലണ്ട്. അയർലണ്ട് ദ്വീപിന്റെ വടക്ക്-കിഴക്ക് പ്രദേശത്തുള്ള വടക്കൻ അയർലണ്ട് യൂറോപ്യൻ യൂണിയണിൽ ഉൾപ്പെടുന്ന റിപ്പബ്ലിക്ക് ഓഫ് അയർലണ്ടുമായി തെക്കോട്ടും പടിഞ്ഞാറോട്ടും അതിർത്തി പങ്കിടുന്നു. ബ്രിട്ടീഷ് അഥവാ പ്രൊട്ടസ്റ്റന്റ് മേൽക്കൈയുള്ള പ്രദേശമാണ് പ്രകൃതി മനോഹരമായ ഈ ചെറുരാജ്യം. ബെൽഫാസ്റ്റ് തലസ്ഥാനവും ഏറ്റവും വലിയ നഗരവുമാണ്. ഡെറി അഥവാ ലണ്ടൺഡറി മറ്റൊരു നഗരമാണ്. ആറ് കൌണ്ടികളാണ് നോർത്തേൻ അയർലണ്ടിൽ ഉള്ളത്. കർഷകരുടെ നാടാണ് ഈ രാജ്യം.