പാറ്റഗോണിയ മരുഭൂമി
ഇത് പാറ്റഗോണിയൻ മരുഭൂമി,പാറ്റഗോണിയൻ സ്റ്റെപ്പ്(Patagonian Steppe) എന്നീ പേരുകളിലും അറിയപ്പെടുന്നു.673,000 ചതുരശ്ര കിലോമീറ്റർ വിസ്താരമുള്ള ഈ പ്രദേശം അർജന്റീനയിലെ ഏറ്റവും വലിയ മരുഭൂമിയും ലോകത്തിലെ ഏഴാമത്തെ വലിയ മരുഭൂമിയുമാണ്. ഈ മരുഭൂമിയുടെ കുറച്ച് പ്രദേശങ്ങൾ ചിലിയിലും ഉണ്ട്. ഇതിനു പടിഞ്ഞാറ് ആന്തിസ് പർവ്വതനിരയും കിഴക്ക് , അറ്റ്ലാന്റിക് സമുദ്രവുമാണ്. പാമ്പാ പുൽമേടുകൾ ആണ് ഇതിനു വടക്ക് ഭാഗത്ത്.