Encyclopedia

കാരകും മരുഭൂമി

മധ്യേഷ്യയിലുള്ള ഒരു മരുഭൂമിയാണ് കാരകും മരുഭൂമി (തുർക്ക്മെൻ : Garagum) തുർക്മെൻ ഭാഷയിൽ ‘കറുത്ത മണ്ണ്’ എന്നാണ് ഈ പേരിന്റെ അർത്ഥം. തുർക്ക്മെനിസ്ഥാന്റെ ആകെ വിസ്തൃതിയുടെ എഴുപതു ശതമാനത്തോളം ഭാഗവും ഈ മരുഭൂമിയാണ്. 3,50,000 ചതുരശ്ര കിലോമീറ്ററാണ് മരുഭൂമിയുടെ വിസ്തീർണ്ണം. ജനസാന്ദ്രത വളരെ കുറഞ്ഞ പ്രദേശമാണിത് (6.5 ചതുരശ്ര കിലോമീറ്ററിന് ഒരാൾ). വർഷത്തിൽ 70 മുതൽ 150 മില്ലിമീറ്റർ വരെയാണ് ഇവിടുത്തെ മഴയുടെ ലഭ്യത.അരാൽ കടലിനു സമീപത്ത് കസാക്കിസ്ഥാനിൽ സ്ഥിതിചെയ്യുന്ന മറ്റൊരു മരുഭൂമിയാണ് അരാൽ കാരകും മരുഭൂമി.