മൂലം തിരുനാൾ രാമവർമ്മ രണ്ടാമൻ
മൂലം തിരുനാൾ രാമവർമ്മ രണ്ടാമൻ ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെയും തിരുവിതാംകൂർ രാജവംശത്തിന്റെ 56-മത്തെ സ്ഥാനിയും തിരുവിതാംകൂറിന്റെ ഇപ്പോഴത്തെ റ്റൈറ്റുലർ മഹാരാജാവുമാണ്. ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മയുടെ അനന്തരവനും ലെഫ്റ്റെനെന്റ് കേണൽ ഗൊദവർമ രാജാ(ജി.വി. രാജാ)യുടെ ഇളയ മകനും ആണ് ഇദ്ദേഹം.
ആദ്യകാല ജീവിതവും വിദ്യാഭ്യാസവും
1949, ജൂൺ 12നു മഹാറാണി കാർത്തിക തിരുനാൾ ലക്ഷ്മിഭായിയുടെയും ലെഫ്റ്റെനെന്റ് കേണൽ. ഗൊദവർമ്മ രാജയുടെയും ഏറ്റവും ഇളയ പുത്രനായി തിരുവിതാംകൂർ രാജവംശത്തിൽ ജനിച്ചു. അന്തരിച്ച അവിട്ടം തിരുനാൾ രാമവർമ്മ (മൂലം തിരുനാളിന്റെ ജനനത്തിനുമുമ്പ് 1944-ൽ ഹൃദ്രോഗം വന്ന് മരിച്ചു), പൂയം തിരുനാൾ ഗൌരി പാർവതി ബായി, അശ്വതി തിരുനാൾ ഗൌരി ലക്ഷ്മി ബായി എന്നിവർ സഹോദരങ്ങൾ ആണ്. പിതാവ് ലെഫ്റ്റെനെന്റ് കേണൽ ഗൊദവർമ്മ രാജയെ പോലെ മൂലം തിരുനാളും ഒരു നല്ല കായികപ്രേമിയുമാണ്. കുട്ടികാലത്തെ അദ്ദേഹത്തിന്റെ വിദ്യാഭ്യാസം പ്രത്യേകം തിരെഞ്ഞെടുത്ത റ്റർമാരുടെ കീഴിൽ ആയിരിന്നു. അതിനു ശേഷം മാർ ഇവാനിയോസ് കോളൈജിൽ നിന്നും ഫ്യ്സിക്സിൽ ബിരുദമെടുത്തു. കൊൽക്കത്തയിൽ കുറച്ചു നാൾ ജോലി നോക്കിയ ശേഷം ബിസിനസ് പഠനത്തിനായി ഇംഗ്ലണ്ടിൽ പോയി.
ഇംഗ്ലണ്ടിൽ ഒരു വർഷം ജോലി നോക്കിയ ശേഷം 1972ൽ കേരളത്തിൽ തിരിച്ചെത്തി. അതേ വർഷം അമ്മാവന്റെ നിർദ്ദേശ പ്രകാരം മൂലം തിരുനാൾ തിരുവിതാംകൂർ രാജവംശത്തിന്റെ തന്നെ ഉടമസ്ഥതയിലുള്ള സുഗന്ധവ്യഞ്ജന കമ്പനി ആസ്പിൻവാൾ ലിമിറ്റടിന്റെ മംഗലാപുരം ബ്രാഞ്ചിൽ ചേർന്നു. അന്ന് മുതൽ കമ്പനിയുടെയും വിവിധ തലങ്ങളിൽ സേവനമനുഷ്ടിക്കുന്നു. 2008 മുതൽ കമ്പനിയുടെ മംഗലാപുരം ബ്രാഞ്ചിന്റെ മാനേജിങ്ങ് ഡയറക്ടർ ആണ് ഇദ്ദേഹം. കൂടാതെ മുംബായിൽ (Mumbai) പ്രവർത്തിക്കുന്ന നിർലോൻ ലിമിറ്റടിന്റെ ഇന്ടെപെന്ടെന്റ്റ് ഡയറക്ടർ, വർമ്മഎക്സ്പൊർറ്റ്സ് ലിമിറ്റഡ്, പുല്ലങ്ങോട് റബ്ബർ ഫാക്ടറിയുടെ ഡയറക്ടർ എന്നീ സ്ഥാനങ്ങളിൽ സേവനമാനുഷ്ടിക്കുന്നു.
മൂലം തിരുനാൾ 1976 ൽ കിളിമാനൂർ കൊട്ടാരത്തിലെ അംഗം, അമ്മച്ചി പനംപിള്ള അമ്മ (തിരുവിതാംകൂർ രാജവംശത്തിലെ പുരുഷന്മാരുടെ ഭാര്യമാരുടെ സ്ഥാനപ്പേർ അണ് ‘അമ്മച്ചി പനംപിള്ള അമ്മ‘) ശ്രീമതി രമ വർമ്മയ്ക്കാണ് പട്ടുംപരിവട്ടവും ചാർത്തിയത് (തിരുവിതാംകൂർ രാജവംശത്തിലെ പുരുഷന്മാരുടെ വിവാഹം). ഇവരുമായിട്ടുളള വിവാഹബന്ധം 2002 വേർപെടുത്തി. ഇതിനു ശേഷം 2002 ൽ തൈക്കാട് സ്വദേശിനിയായ, അമ്മച്ചി പനംപിള്ള അമ്മ ശ്രീമതി ഗിരിജാ തങ്കച്ചിയെ ലളിതമായ ചടങ്ങിൽ വിവാഹം കഴിച്ചു. ഇവർ കുറച്ചുകാലം ലണ്ടനിൽ റേഡിയോളൊജിസ്റ്റ് ആയി സേവനമനുഷ്ടിച്ചിട്ടുണ്ട്. ശ്രീമതി ഗിരിജാ തങ്കച്ചിയ്ക്ക് അവരുടെ ആദ്യ വിവാഹത്തിൽ നിന്ന് ഒരു മകൾ ഉണ്ട്. റോയലാർക.നെറ്റ് എന്ന വെബ്സൈറ്റ് പ്രകാരം മേല്പ്പറഞ്ഞ രണ്ടു വിവാഹങ്ങളിൽ നിന്നും മൂലം തിരുനാളിന് കുട്ടികൾ ഇല്ല.
1991ൽ ശ്രീ ചിത്തിര തിരുനാളിന്റെ മരണത്തിനുശേഷം തിരുവിതാംകൂറിന്റെ ഇളയ രാജാവായി (സ്ഥാനം മാത്രം) സ്ഥാനമേറ്റു. 2013 ഡിസംബർ 16ന് ശ്രീ ഉത്രാടം തിരുനാളിന്റെ മരണത്തിനുശേഷം മൂലം തിരുനാൾ തിരുവിതാംകൂറിന്റെ 56മത്തെ കിരീടാവകാശിയായി. 2014 ജനുവരി 3നു ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തോട് ചേർന്നുള്ള കലശമണ്ടപത്തിൽ വച്ച് നടന്ന തിരുമുടിക്കലശം എന്ന ചടങ്ങോട് കൂടി അദ്ദേഹം തിരുവിതാംകൂർ രാജകുടുംബത്തിന്റെയും ക്ഷേത്രത്തിന്റെയും സ്ഥാനിയായി ചുമതലയേറ്റു. സ്ഥനാരോഹണ ചടങ്ങുകൾക്ക് നേതൃത്വം വഹിച്ചത് ശ്രീ പദ്മനാഭസ്വാമിക്ഷേത്രം തന്ത്രി തരണനെല്ലൂർ നമ്പൂതിരിപാടാണ്. ചടങ്ങുകൾക്ക് ശേഷം മൂലം തിരുനാൾ കുലദൈവമായ ശ്രീ പദ്മനാഭനെ ദർശിച്ചു കാണിക്ക സമർപ്പിച്ചു. ഇനി മുതൽ ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്, പള്ളിവേട്ട തുടങ്ങിയ സകല ചടങ്ങുകളുടെയും നേതൃത്വം ശ്രീ മൂലം തിരുനാളിനായിരിക്കും. അസ്പിൻവാൾ കമ്പനിയുടെ ആസ്ഥാനം മംഗലാപുരത്ത് ആയിരുന്നതിനാൽ ശ്രീ രാമവർമ്മയും ഭാര്യ ഗിരിജയും മംഗലാപുരതായിരുന്നു താമസം. അദ്ദേഹം തിരുവനന്തപുരതേയ്ക്കു താമസം മാറ്റുന്നതിനാൽ ആസ്പിൻവാളിന്റെ ഓഫീസും തലസ്ഥാനത് പണിയുവാൻ പോവുകയാണ്. തന്റെ പൂർവികരെപ്പോലെ ശ്രീ രാമവർമ്മയും എന്നും പുലര്ച്ചെ ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനത്തിനായി എത്തും എന്ന് അറിയിച്ചു. അദ്ദേഹത്തിന്റെ പൂർണ്ണ നാമം ശ്രീ പദ്മനാഭദാസ ശ്രീ മൂലം തിരുനാൾ രാമവർമ്മ എന്നാണ്.