CountryEncyclopedia

രംഗ്‍പൂർ പട്ടണം

രംഗ്‍പൂർ ബംഗ്ലാദേശിലെ രംഗ്‍പൂർ ഡിവിഷനിലുള്ള ഒരു പ്രമുഖ പട്ടണമാണ്. രംഗ്‍പൂർ ജില്ലയുടെ ഭരണകേന്ദ്രമായി 1769 ഡിസംബർ 16 ന് പ്രഖ്യാപിച്ചു. 1869 ൽ ഇതൊരു മുനിസിപ്പാലിറ്റിയായി മാറി. ഇത് ബംഗ്ളാദേശിലെ ഏറ്റവും പഴയ മുനിസിപ്പാലിറ്റകളിലൊന്നാണ്.[1][4] 1892 ൽ മുനിസപ്പൽ ഓഫിസ്‍ കെട്ടിടം നിർമ്മിക്കപ്പെട്ടു. ബംഗ്ലാദേശിൻറെ വടക്കു പടിഞ്ഞാറായിട്ടാണ് ഈ മുനിസിപ്പാലിറ്റി നിലനിൽക്കുന്നത്. പട്ടണത്തിൻറെ തെക്കൻ പ്രദേശത്തായി അടുത്ത കാലത്ത് “ബെഗും റൊകേയ യൂണിവേർസിറ്റി” എന്ന പേരിൽ പൊതു സർവ്വകലാശാല നിലനിൽക്കുന്നുണ്ട്. നേരത്തേ ഗ്രേറ്റർ രംഗ്‍പൂർ ജില്ലയുടെ മുഖ്യകാര്യാലയമായിരുന്നു രംഗ്‍പൂർ. പിന്നീട് ഗ്രേറ്റർ രംഗ്‍പൂർ ജില്ല പലതായി വിഭജിച്ച്, രംഗ്‍പൂർ, കുരിഗ്രാം, നിൽഫമരി, ലാൽമൊനീർഘട്ട്, ഗയ്‍ബാന്ധ ജില്ലൾ രൂപീകരിച്ചു. 90 കൾ വരെ ഗ്രേറ്റർ രംഗ്‍പൂർ മേഖലയിൽ സാമ്പത്തിക പുരോഗതികളൊന്നു കൈവരിച്ചിരുന്നില്ല. വർഷം തോറുമുള്ള വെള്ളപ്പൊക്കം ഈ പ്രദേശത്തിൻറെ പുരോഗതിയ്ക്ക് തടസമായി ഭവിക്കുന്നു. ഈ ജില്ലയുടെ ചില ഭാഗങ്ങളിൽ കൽക്കരിയുടെ നിക്ഷേപം കണ്ടുപിടിച്ചിട്ടുണ്ട്.

ചരിത്രം

1557 ൽ മുഗൾ ചക്രവർത്തി അക്ബറുടെ സൈന്യാധിപനായിരുന്നു രാജാ മാൻ സിങ്ങ് രംഗ്‍പൂർ ആക്രമിച്ചു കീഴടക്കിയിരുന്നു. പിന്നീട് ഈ പ്രദേശം മുഴുവനായി മുഗൾ സാമ്രാജ്യത്തിന്റെ ഭാഗമായി.