റിയാദ്
സൗദി അറേബ്യയുടെ തലസ്ഥാനമാണ് റിയാദ്,(Arabic: الرياض Ar-Riyāḍ) സൌദി അറേബ്യയിലെ ഏറ്റവും വലിയ നഗരവും ഇതാണ്. റിയാദ് പ്രവിശ്യയുടെ തലസ്ഥാനം കൂടിയായ ഈ നഗരം നെജ്ദ്, അൽ- യമാമ എന്നീ പ്രദേശങ്ങളിൽ വരുന്നു. അറേബ്യൻ ഉപദ്വീപിന്റെ മദ്ധ്യത്തിലായി ഒരു വലിയ സമതലത്തിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം 6,360,000 ജനങ്ങളുടെ ആവാസകേന്ദ്രം കൂടിയാണ്. പതിനഞ്ച് മുനിസിപ്പൽ ജില്ലകളായി റിയാദിനെ ഭാഗിച്ചിരിക്കുന്നു. റിയാദിന്റെ മേയർ നയിക്കുന്ന റിയാദ് മുനിസിപ്പാലിറ്റി ആണ് ഈ ജില്ലകളുടെ ഭരണം നടത്തുന്നത്. 1998 ൽ അധികാരത്തിൽ വന്ന അബ്ദുൾ അസീസ് ബിൻ അയ്യാഫ് അൽ മിഗ്രിൻ അണ് ഇപ്പോഴത്തെ മേയർ.
ചരിത്രം
മുസ്ലിം കാലഘട്ടത്തിനു മുമ്പ്, ഈ പ്രദേശം ഹജ്ർ എന്നാണറിയപ്പെട്ടിരുന്നത്. ബാനു ഹനീഫ എന്ന ഗോത്രവർഗ്ഗക്കാരാണ് ഈ പ്രദേശം കണ്ടുപിടിച്ചതെന്നു കരുതുന്നു. പടിഞ്ഞാറൻ പ്രവിശ്യകളിലെ ഗവർണർമാർ ഭരിച്ചിരുന്ന അൽയമാമ പ്രദേശത്തിന്റെ തലസ്ഥാനമായിരുന്നു ഹാജ്ർ അന്ന്. ഇത് ഉമ്മായദ് , അബ്ബാസിദ് കാലഘട്ടത്തിലായിരുന്നു. 866-ൽ അബ്ബാസിദ് സാമ്രാജ്യത്തിൽ നിന്നും വേർപെട്ട് അൽയമാമ ഉഖായിദിരിറ്റ്സിന്റെ സാമ്രാജ്യത്തിലേക്ക് ചേർക്കപ്പെട്ടു. ഈ സ്ഥാനപതി തലസ്ഥാനം ഹാജ്ർ ൽ നിന്നും വേർപെടുത്തി അൽഖർജ് ലേക്കു മാറ്റി. ഈ നഗരം പിന്നീട് വളരെക്കാലം പുറംലോകത്തിൽ നിന്നും മറഞ്ഞു കിടക്കപ്പെട്ടു. 14-ആം നൂറ്റാണ്ടിൽ വടക്കേ ആഫ്രിക്കൻ സഞ്ചാരിയായിരുന്ന ഇബ്ൻ ബത്തൂത്ത തന്റെ യാത്രക്കിടയിൽ ഹാജ്ർ സന്ദർശിച്ച വിവരം പരാമർശിച്ചിട്ടുണ്ട്. ഹാജ്ർ അൽയമാമ പ്രദേശത്തിന്റെ ഒരു പ്രധാന നഗരമാണെന്നും , അത് ഈ നഗരത്തിന്റെ പേര് ഹാജ്ർ ആണെന്നും ബത്തൂത്ത തന്റെ വിവരണത്തിൽ പറഞ്ഞിരിക്കുന്നു. കൂടാതെ , നഗരത്തിന്റെ തലവനുമായി ഹജ്ജ് നിർവഹിക്കാനായി പോയ വിവരം കൂടി ബത്തൂത്ത വിവരിച്ചിട്ടുണ്ട്.