CountryEncyclopedia

ഇസ്ഫഹാൻ

ഇറാനിലെ ഇസ്ഫഹാൻ പ്രവിശ്യയുടെ തലസ്ഥാനമാണ് രാജ്യതലസ്ഥാനമായ ടെഹ്റാനിൽനിന്നും 340 കിലോമീറ്റർ (1,115,486 അടി) തെക്കായി സ്ഥിതിചെയ്യുന്ന ഇസ്ഫഹാൻ അഥവാ എസ്ഫഹാൻ. 2011 ലെ സെൻസസ് കണക്കുകൾ പ്രകാരം ഈ നഗരത്തിലെ ജനസംഖ്യ 17,56,126 ആണ്.

ഇറാനിലെ പ്രധാന തെക്കുവടക്കൻ പാതയുടെയും കിഴക്കുപടിഞ്ഞാറൻ പാതയുടെയും സംഗമസ്ഥാനത്ത് സ്ഥിതിചെയ്യുന്ന ഈ നഗരം ഒരു കാലത്ത് ലോകത്തിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായിരുന്നു. 1050 മുതൽ 1722 വരെ പ്രത്യേകിച്ചും 16-ആം നൂറ്റാണ്ടിലും 17-ആം നൂറ്റാണ്ടിലും സഫവി സാമ്രാജ്യത്തിന്റെ കീഴിൽ പേർഷ്യയുടെ തലസ്ഥാനമായി ഇസ്ഫഹാൻ അഭിവൃദ്ധിപ്പെട്ടു. ഇന്നും ഈ നഗരം അതിന്റെ മുൻകാല പ്രാഭവം നിലനിർത്തിപ്പോരുന്നു. പേർഷ്യൻ-ഇസ്ലാമിക വാസ്തുകലക്ക് പ്രശസ്തമായ ഇവിടെ മനോഹരങ്ങളായ ഉദ്യാനശൃംഖലകൾ, പള്ളികൾ, മിനാരങ്ങൾ എന്നിവ നിലകൊള്ളുന്നതിനാലാണ് ഇസ്ഫഹാൻ ലോകത്തിന്റെ പകുതിയാണ്, എന്ന പേർഷ്യൻ പഴംചൊല്ലുണ്ടായത്. ലോകത്തിലെ പൊതു ചത്വരങ്ങളിൽ ഏറ്റവും വലിയവയിൽ ഒന്നാണ് നഖ്‌ഷെ ജഹാൻ. ഇറാനിയൻ-ഇസ്ലാമിക വാസ്തുകലയുടെ മകുടോദാഹരണമായ ഇത് ഒരു യുനെസ്കൊ ലോക പൈതൃകകേന്ദ്രമാണ്.

ചരിത്രം

ഈ പ്രദേശത്തിന്റെ മദ്ധ്യകാല പേർഷ്യൻ നാമമായിരുന്നു സ്പഹാൻ, അക്കാലത്തെ പല രേഖകളിലും കാണപ്പെടുന്ന. പേരിന്റെ അറേബ്യൻ നാമമാണ് ഇസ്ഫഹാൻ.