ഇസ്ലാമബാദ്
പാകിസ്താന്റെ തലസ്ഥാനമാണ് ഇസ്ലാമബാദ്. രാജ്യത്തെ ഏറ്റവും വലിയ നഗരങ്ങളിൽ പത്താം സ്ഥാനമാണിതിന്. പാകിസ്താന്റെ വടക്ക് ഭാഗത്തുള്ള പോട്ടൊഹാർ പീഠഭൂമിയിലാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. 1960-കളിലാണ് ഈ നഗരം പണിയപ്പെട്ടത്. അന്ന് കറാച്ചിയായിരുന്നു പാകിസ്താന്റെ തലസ്ഥാനം. ഇത് പിന്നീട് റാവൽപിണ്ടിയിലേക്കും ശേഷം ഇസ്ലാമബാദിലേക്കും മാറ്റപ്പെട്ടു. പ്രത്യേകമായ വാസ്തുരീതിയും അസാമാന്യ വലിപ്പവുമുള്ള ഫൈസൽ മസ്ജിദ് ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.