CountryEncyclopedia

ഝലം ജില്ല

പാകിസ്താനിലെ പഞ്ചാബ് സംസ്ഥാനത്തിലെ ഒരു ജില്ലയാണിത്.പഞ്ചാബിലെ ഏറെ പഴക്കമുള്ള ജില്ലകൂടിയാണിത്.1849മാർച്ച് 23നാണ് ഇത് സ്ഥാപിക്കപ്പെട്ടത്. 1998ലെ കണക്കനുസരിച്ച് 936,957ആണ് ജനസംഖ്യ. ഇതിൽ 31.48%നഗരത്തിൽ താമസിക്കുന്നവരാണ്. 1,103,000 (2006)ആണ് ഇവിടത്തെ ജനസംഖ്യ. പാകിസ്താനിൽ പട്ടാളക്കാരുടെ നഗരം എന്ന വിശേഷണം ലഭിച്ച പ്രദേശം കൂടിയാണിത്. ബ്രിട്ടീഷുകാരുടെ കാലത്തും പിന്നീട് പാകിസ്താൻ പട്ടാളത്തിലേക്കും നിരവധി പേർ ഇവിടെ നിന്ന് ചേർന്നത്‌കൊണ്ടാണ് ഈ പേരു ലഭിച്ചത്. ഝലം നദീതീരം മുതൽ സിന്ധു നദീവരെ വ്യാപിച്ചുകിടക്കുന്ന ജില്ലകൂടിയാണ് ഝലം ജില്ല. രണ്ട് കൽക്കരി ഖനികൾ ഈ ജില്ലയിലുണ്ട്.