പൊഖാറ
നേപ്പാളിന്റെ ഏഴ് പ്രവിശ്യകളിൽ (സംസ്ഥാനം) നാലാമത്തെ പ്രവിശ്യയുടെ തലസ്ഥാനമാണ് പൊഖാറ (പൂർണ്ണ നാമം: പൊഖാറ ലെഖ്നാഥ്) (English: Pokhara). ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ പൊഖാറ, “എട്ട് തടാകങ്ങളുടെ നഗരം” എന്നാണ് അറിയപ്പെടുന്നത്. ഇന്ത്യക്കും ടിബറ്റിനുമിടയിലുള്ള പണ്ടത്തെ ഒരു വ്യാപാരപാതയായിരുന്നു പൊഖാറ. ധാരാളം ബുദ്ധമത മതസ്ഥാപനങ്ങളും ആരാധനാലയങ്ങളും ഉള്ള പൊഖാറ, നേപ്പാളിന്റെ രണ്ടാമത്തെ വലിയ നഗരം കൂടിയാണ്.
ചരിത്രം
പതിനേഴാം നൂറ്റാണ്ടിൽ, ഗണ്ഡകി നദീത്തടത്തിൽ വ്യാപിച്ചുക്കിടന്നിരുന്ന ചൗബിസി സാമ്രാജ്യത്തിൽ ഉൾപ്പെട്ട കാസ്കി രാജ്യവംശത്തിന്റെ ഭാഗമായിരുന്നു പൊഖാറ. 1786-ൽ പ്രിത്വി നാരായൺ ഷാ പൊഖാറയെ തന്റെ സാമ്രാജ്യമായ ഗോർഖയിലേക്ക് കൂട്ടിച്ചേർത്തു. ഇതോടുകൂടിയാണ് പൊഖാറ ഇന്ത്യക്കും ടിബറ്റിനുമിടയിലുള്ള വ്യാപാരപാതയായത്.