EncyclopediafishWild Life

മത്സ്യം

ശുദ്ധജലത്തിലും സമുദ്രജലത്തിലും ജീവിക്കുന്ന നട്ടെല്ലുള്ള ശീതരക്തജീവികളാണ്‌ മത്സ്യങ്ങൾ അഥവാ മീനുകൾ . മൽസ്യങ്ങൾക്ക്‌ പൊതുവെ ചിറകുകളും ചെതുമ്പലും കാണപ്പെടുന്നു. മത്സ്യങ്ങൾ സാധാരണയായി ജലത്തിൽ കലർന്ന ഓക്സിജനാണ്‌ ശ്വസിക്കുന്നത്‌, എന്നാൽ വായുവിൽ നിന്നും നേരിട്ട് ശ്വസിക്കുന്ന മത്സ്യങ്ങളും ഉണ്ട് . എന്നാൽ മറ്റ്‌ ജീവികളിൽ നിന്ന് വ്യത്യസ്തമായി ചെകിള പൂക്കൾ കൊണ്ടാണ്‌ ഇവയുടെ ശ്വസനം.ലോകമെമ്പാടും ഭക്ഷണമായി ഉപയോഗിക്കപ്പെടുന്നതിനാൽ മൽസ്യങ്ങൾക്ക്‌ വാണിജ്യപരമായി വളരെ പ്രാധാന്യമുണ്ട്‌.