EncyclopediaWild Life

പെലിക്കൻ

പെലിക്കനിഡെ കുടുംബത്തിൽപ്പെട്ട ജലപക്ഷികളുടെ ഒരു വർഗ്ഗമാണ് പെലിക്കനുകൾ. പക്ഷി വർഗ്ഗത്തിൽ ഉൾപ്പെടുന്ന പെലിക്കനുകൾ പറക്കുകയും നീന്തുകയും ചെയ്യും. നീണ്ട കൊക്കുകളും ഇരയെ പിടിച്ചിട്ട് വിഴുങ്ങുന്നതിനുമുമ്പ് വെള്ളം വാർത്തിക്കളയാനുതകുന്ന കഴുത്തിൽ തൂങ്ങിക്കിടക്കുന്ന വലിയ സഞ്ചിയും ഇവയുടെ പ്രത്യേകതയാണ്. പെലിക്കനുകൾ വളരെവേഗത്തിൽ പറന്നുവന്ന് ജലാശയങ്ങളിൽ നിന്ന് മീൻ കൊത്തി പിടിക്കും. പെറുവിയൻ പെലിക്കൻ, ബ്രൗൺ പെലിക്കൻ എന്നിവയൊഴിച്ചുള്ള പെലിക്കനുകൾക്ക് പൊതുവേ വിളറിയ നിറങ്ങളാണ്. ഇണചേരുന്ന കാലമാവുമ്പോഴേയ്ക്കും ഇവയുടെ ചുണ്ടുകളും സഞ്ചികളും മുഖത്തെ തൊലിയുമൊക്കെ നിറം തുടുത്തു വരും. ഭൂമിയിൽ നിലവിലുള്ള എട്ടു തരം പെലിക്കനുകൾ തുറന്ന സമുദ്രത്തിലും ദക്ഷിണ അമേരിക്കയുടെ ഉൾഭാഗങ്ങളിലും അന്റാർട്ടിക്കയിലുമൊഴിച്ച് ലോകത്തിന്റെ എല്ലാഭാഗത്തുംതന്നെയുണ്ട്.