EncyclopediaWild Life

മുതല

ഉരഗവർഗ്ഗത്തിൽപ്പെടുന്ന ശീതരക്തമുള്ള ഒരു ജീവിയാണ് മുതല (ഇംഗ്ലീഷ്:  Crocodile). വെള്ളത്തിലോ വെള്ളത്തിനു സമീപമോ ജീവിക്കുന്ന ഇവ കരയിലാണ്‌ മുട്ടയിടുന്നത്. ശൽക്കങ്ങളാൽ പൊതിയപ്പെട്ടിരിക്കുന്ന ഇവയുടെ ശരീരത്തിന്റെ താപനില അന്തരീക്ഷ താപനിലയ്ക്കനുസരിച്ച് മാറിക്കൊണ്ടേയിരിക്കും. മുതലയുടെ ശൽക്കങ്ങൾ വളരെ കടുപ്പമുള്ളവയാണ്. നദികളിലും ജലാശയങ്ങളിലും തോടുകൾക്കടുത്തുള്ള കുളങ്ങളിലും കാണപ്പെടുന്നു. ഏകദേശം അഞ്ച് മീറ്ററോളം നീളം കാണുന്നു. കേരളത്തിൽ പറമ്പിക്കുളത്തിലെ ജലാശയങ്ങളും നദികളും നെയ്യാർ ജലാശയവും ഇതിന്റെ പ്രധാന ആവാസകേന്ദ്രങ്ങളാണ്.