ജാലിയന്‍ വാലാബാഗ് സംഭവം
പഞ്ചാബില്‍ സ്വാതന്ത്ര്യസമരം കൊടുമ്പിരി കൊണ്ട കാലം, സത്യപാല്‍ ,ഡോ.കിച്ച്ലു എന്നീ ഇന്ത്യന്‍ നേതാക്കളെ പോലീസ് പീഡിപ്പിച്ചതില്‍ പ്രതിഷേധിച്ച് പലയിടത്തും അക്രമങ്ങള്‍ ഉണ്ടായി.നാഷ്ണല്‍ ബാങ്കിന് തീ വച്ച ജനങ്ങള്‍ വെള്ളക്കാരനായ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തി.
ഇതിനു പ്രതികാരമായിരുന്നു ജാലിയന്‍ വാലാബാഗ് മൈതാനത്തെ വെടിവയ്പ്പ്.വൈശാഖ പൗര്‍ണ്ണമി ഉത്സവത്തിന് ജാലിയന്‍ വാലാബാഗില്‍ തടിച്ചുകൂടിയ ജനങ്ങളെ പട്ടാളം വളഞ്ഞു. മൈതാനത്തിന്റെ ഒരേയൊരു പ്രവേശനമാര്‍ഗം തടഞ്ഞ പട്ടാളക്കാര്‍ ജനറല്‍ ഡയറിന്റെ നേതൃത്വത്തില്‍ വെടിവയ്പ് തുടങ്ങി. ആയിരത്തോളം പേര് മരിച്ചുവീണു.1919 ഏപ്രില്‍ 13-നായിരുന്നു ഈ ദുരന്തം.