ActorsEncyclopediaFilm Spot

അജയ് ദേവഗൺ

ബോളിവുഡിലെ ഒരു അഭിനേതാവാണ് അജയ് ദേവഗൺ എന്നറിയപ്പെടുന്ന വിശാൽ വീരു ദേവഗൺ ജനനം (ഏപ്രിൽ 2, 1969). ന്യൂ ഡെൽഹിയിലാണ് അജയ് ജനിച്ചത്. ചലച്ചിത്രരം‌ഗത്ത് നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ള ഒരു നടനാണ് അജയ്. ഒരു ആക്‌ഷൻ നായകനായിട്ടാണ് അജയ് 1990-കളിൽ സിനിമയിലേക്ക് പ്രവേശിച്ചത്. അതിനു ശേഷം ഒട്ടേറെ സ്വഭാവ വേഷങ്ങളും ചില ഹാസ്യ വേഷങ്ങളും അഭിനയിച്ച് അജയ് തന്റെ സാന്നിധ്യം ബോളിവുഡ് ചലച്ചിത്രവേദിയിൽ ഉറപ്പിക്കുകയായിരുന്നു. 2008-ൽ അജയ് തന്നെ അഭിനയിച്ച് സം‌വിധാനവും നിർമ്മാണം എന്നിവ നിർവഹിച്ച ചിത്രമായിരുന്നു യു മി ഓർ ഹം . ഈ ചിത്രത്തിലെ നായികയായി അഭിനയിച്ചത് ജീവിതത്തിലും അജയിന്റെ പങ്കാളിയായ കാജോൾ ആയിരുന്നു.

സ്വകാര്യ ജീവിതം

അജയ് ദേവഗണിന്റെ യഥാർഥ സ്ഥലം പഞ്ചാബാണ്. അദ്ദേഹം ധിമാൻ (വിശ്വകർമ്മ) വംശജൻ ആണ്. അവരുടെ കുല നാമം ആണ് ദേവ്ഗൺ അദ്ദേഹത്തിന്റെ പിതാവ് വീരു ദേവഗൺ ഹിന്ദി സിനിമയിൽ ഒരു സംഘട്ടന സം‌വിധായകനാണ്. ബോളിവുഡിലെ തന്നെ ഒരു മികച്ച നടിയായിരുന്ന കാജോളിനെ 1999 ഫെബ്രുവരി 4 ന് വിവാഹം ചെയ്തു. മകൾ നിസ ദേവഗൺ 2003 ഏപ്രിൽ 20 ന് ജനിച്ചു.