ദേവ് ആനന്ദ്
ബോളിവുഡ് ചലച്ചിത്രങ്ങളിലെ പ്രമുഖ റൊമാൻറിക് നായകനായിരുുന്ന ദേവ് ആനന്ദ് എന്ന പേരിൽ അറിയപ്പെടുന്ന ധരംദേവ് പിഷോരിമൽ ആനന്ദ് .പ്രണയ സിനിമകളിൽ തിളങ്ങിയ ദേവ് ഇന്ത്യൻ സിനിമയിലെ നിത്യഹരിത നായകനായി വിശേഷിപ്പിക്കപ്പെടുന്നു. ഗൈഡ്, ഗാംബ്ലർ, സി ഐ ഡി, ജുവൽതീഫ്, ഹരേ രാമ ഹരേ കൃഷ്ണ, ജോണി മേരാ നാം എന്നിവ പ്രധാന സിനിമകളാണ്. നടനെ കൂടാതെ നിർമാതാവ്, സംവിധായകൻ എന്നീ നിലകളിലും പ്രസിദ്ധനാണ്. സിനിമയിലും ജീവിതത്തിലും ഒരു പോലെ പ്രണയ നായകനായിരുന്നു ദേവാനന്ദ്
ജീവചരിത്രം
ജനനനാമം: ധരംദേവ് പിഷോരിമൽ ആനന്ദ് എന്നായിരുന്നു. ഇപ്പോഴത്തെ പാകിസ്താന്റെ ഭാഗമായ പഞ്ചാബിലെ ഗുർദാസ്പൂർ എന്ന സ്ഥലത്താണ് ഇദ്ദേഹത്തിന്റെ ജനനം. പിതാവ് പിഷോരിമൽ ആനന്ദ് പ്രസിദ്ധ അഭിഭാഷകനായിരുന്നു. ഗവ. കോളേജ് ലാഹോറിൽ നിന്നും അദ്ദേഹം ഇംഗ്ലീഷിൽ ബിരുദം നേടിയിട്ടുണ്ട്. മൂത്ത സഹോദരൻ ചേതൻ ആനന്ദിന്റെ സ്വാധീനത്താൽ പീപ്പിൾ തീയറ്റർ അസോസിയേഷന്റെ പ്രവർത്തനങ്ങളിലൂടെയാണ് അദ്ദേഹം അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. അദ്ദേഹത്തിന്റെ ചലച്ചിത്രത്തിനോടുള്ള സ്നേഹം സ്വന്തം നാട്ടിൽ നിന്നും മുംബൈയിലേക്ക് കുടിയേറാനായി അദ്ദേഹത്തെ പ്രേരിപ്പിച്ചു. 1946 ലെ ഹം ഏക് ഹേ എന്ന ചിത്രത്തിൽ അദ്ദേഹം ആദ്യമായി അഭിനയിച്ചു. തന്റെ സഹ അഭിനേതാവായ ഗുരു ദത്തിനെ പൂനെയിൽ വച്ച് കണ്ടുമുട്ടി. പിന്നീട് ഇവർ വളരെ നല്ല സുഹൃത്തുക്കൾ ആവുകയും ചെയ്തു. 2011 ഡിസംബർ 3-ന് ലണ്ടനിൽ വച്ച് ഹൃദയാഘാത ത്തെത്തുടർന്ന് നിര്യാതനായി.