ActorsEncyclopediaFilm Spot

ഹരിശ്രീ അശോകൻ

മലയാള ചലച്ചിത്ര നടനും സംവിധായകനുമാണ് ഹരിശ്രീ അശോകൻ. നൂറിലധികം മലയാള ചിത്രങ്ങളിൽ അശോകൻ അഭിനയിച്ചിട്ടുണ്ട്. ഹരിശ്രീ എന്ന ട്രൂപ്പിൽ മിമിക്രി ആർട്ടിസ്റ്റായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം പിന്നീട് കലാഭവനിൽ ജോലി ചെയ്തു.

മുൻകാലജീവിതം

1964 ഏപ്രിൽ 6-ന് കൊച്ചിയിലെ എറണാകുളത്ത് വച്ച് പരേതരായ കുഞ്ചപ്പന്റെയും ജാനകിയുടെയും പത്തു മക്കളിൽ ആറാമത്തെ കുട്ടിയായി അശോകൻ (ബാബു എന്ന വിളിപ്പേര്) ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം എറണാകുളം എം‌.എ‌.എച്ച്‌.എസിൽ നിന്ന് പൂർത്തിയാക്കി. എറണാകുളത്ത് നിന്ന് ടെലികോം എഞ്ചിനീയറിംഗിൽ ഡിപ്ലോമ നേടി. 1984-ൽ കേരളത്തിലെ കൊച്ചിയിൽ ടെലികോം ഡിപ്പാർട്ട്‌മെന്റിൽ അസിസ്റ്റന്റ് ലൈൻമാനായി. അവിടെ ജോലിചെയ്യുമ്പോൾ കലാഭവനിൽ ചേരുകയും പിന്നീട് ഹരിശ്രീയിലേക്ക് മാറുകയും ചെയ്തു. അതിനുശേഷം അദ്ദേഹത്തെഹരിശ്രീ അശോകൻഎന്ന് വിളിക്കാൻ തുടങ്ങി. 1989-ൽ റാംജിറാവ് സ്പീക്കിംഗ് എന്ന ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചു.പഞ്ചാബി ഹൗസ് എന്ന സിനിമയാണ് വഴിത്തി്രി വായത്.ഇതിലെ രമണൻ എന്ന ഹാസ്യകഥാപാത്രം ഹിറ്റായി.തുടർന്ന് അശോകനെത്തേടി ഒട്ടേറെ അവസരങ്ങളെത്തി. സംഭാഷണശൈലിയുടെ പ്രത്യേകതയായാണ് അശോകനിലെ ഹാസ്യനടനെ കൂടുതൽ ശ്രദ്ധേയനാക്കിയത്. 2007-ൽ ആകാശം എന്ന ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് അശോകൻ ഗൗരവതരമായ വേഷങ്ങളിലേക്ക് ചുവടുമാറ്റം നടത്തി.