മിയ ജോർജ്ജ്
മലയാള സിനിമയിലെ ഒരു അഭിനേത്രിയാണ് ജിമി ജോർജ്ജ് എന്ന മിയാ ജോർജ്ജ് (28 ജനുവരി 1992) 2008-മുതൽ മലയാള സിനിമയിൽ സജീവമായ മിയ 2015-ലെ അനാർക്കലി എന്ന സിനിമയിലെ ഡോ.ഷെറിൻ എന്ന കഥാപാത്രത്തിലൂടെ മലയാളത്തിലെ ശ്രദ്ധേയ നടിയായി മാറി.
മഹാരാഷ്ട്രാ സംസ്ഥാനത്തെ താനെയിലെ ഡൊംബിവാലിയിൽ ഒരു മലയാളി ക്രിസ്ത്യൻ കുടുംബത്തിൽ, ജോർജ്ജിന്റെയും മിനിയുടെയും രണ്ടാമത്തെ മകളായി 1992 ജനുവരി 28ന് മിയ ജനിച്ചു. പിന്നീട് അഞ്ചാം വയസ്സിൽ കോട്ടയം ജില്ലയിലെ പാലായിലേക്ക് താമസം മാറി. ഭരണങ്ങാനത്തെ സേക്രഡ് ഹാർട്ട് ഗേൾസ് ഹൈസ്കൂൾ, അവിടത്തന്നെയുള്ള സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയി അവർ പാലായിയിലെ അൽഫോൺസ കോളേജിൽ നിന്നും ബി.എ. ബിരുദവും പാലായിലെതന്നെ സെന്റ് തോമസ് കോളേജിൽ ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും നേടി. മലയാളചലച്ചിത്ര നടിയാണ് മിയ ജോർജ്ജ് എന്നറിയപ്പെടുന്ന ജിമി ജോർജ്ജ്. മുംബൈയിൽ ജനിച്ചുവളർന്ന മിയ പരസ്യച്ചിത്രങ്ങിളിലാണ് ആദ്യമഭിനയിച്ചത് പിന്നിട് അൽഫോൺസാമ്മ എന്ന ടെലിവിഷൻ പരമ്പരയിൽ മാതാവിന്റെ വേഷം ചേയ്തു. അവരുടെ ഒരു മൂത്ത സഹോദരിയായ ജിനി, ലിജോ ജോർജ് എന്ന വ്യക്തിയെ വിവാഹം കഴിച്ച് ബാംഗ്ലൂരിൽ സ്ഥിരതാമസ മാക്കിയിരിക്കുന്നു. 2020 സെപ്റ്റംബർ 12ന് മിയ ജോർജ് വ്യവസായിയായ അശ്വിൻ ഫിലിപ്പിനെ വിവാഹം ചെയ്തു.